അരീക്കോട്: ജില്ലയിലെ വലിയ നെല്ലറകളിൽ ഒന്നായിരുന്ന കീഴുപറന്പിലെ അവശേഷിക്കുന്ന നെൽപാടശേഖരങ്ങളും ഇല്ലാതാവുന്നു. വ്യാപകമായ വയൽ നികത്തലുകളും നെൽകൃഷി ഒഴിവാക്കി കമുക്, വാഴ കൃഷികൾ പാടശേഖരങ്ങളിൽ സ്ഥാനം പിടിച്ചതോടെയുമാണ് ന്ധഏറനാടിന്റെ നെല്ലറന്ധഅപ്രത്യക്ഷമാവുന്നത്.
ചാലിപ്പാടഠ പാടശേഖരം, കണ്ണന്പള്ളി പാടശേഖരം, കീഴുപറന്പ പാടശേഖരം എന്നിങ്ങിനെ മൂന്നു പാടശേഖരങ്ങളാണ് കീഴുപറന്പുള്ളത്. 1982 ൽ അന്നത്തെ ജലസേചന മന്ത്രി എം.പി ഗംഗാധരൻ ആണ് ഈ മൂന്ന് പാടശേഖരങ്ങൾക്കുമായുള്ള കണ്ണന്പള്ളി ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്തത്. അന്ന് ഇവിടെ 1750 ഹെക്ടർ ഭൂമിയിലാണ് നെൽകൃഷി നടന്നിരുന്നത് എങ്കിൽ ഇന്നത് ഏകദേശം 15 ഹെക്ടറിലേക്ക് കുത്തനെ താഴ്ന്ന അവസ്ഥയാണ്.
അവശേഷിക്കുന്ന 15 ഹെക്ടറിൽ തന്നെ കീഴുപറന്പ് പാടശേഖരത്തിലെ വൈപ്രം, കാരാട്ടിൽ പാടങ്ങളിലായി അഞ്ച് ഏക്കറോളം നെൽവയൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ വാഴകൃഷിക്കായി ഉഴുതു മറിക്കപ്പെട്ടിരിക്കുകയാണ്.ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വരെ നല്ല വിളവെടുപ്പ് നടത്തിയ വയലുകളാണിവ. ഒരു ഹെക്ടർ നെൽവയലിൽ 5 ലക്ഷം ലിറ്റർ ജലം സംഭരിക്കപ്പെടുന്നുണ്ട്.
നെൽവയലുകൾ ഇല്ലാതാവുന്നതോടെ കടുത്ത ജലക്ഷാമം ഈ പ്രദേശം നേരിടേണ്ടി വരും. വളരെ ചെറിയ പഞ്ചായത്തായ കീഴുപറന്പ് അധികം ജനസാന്ദ്രതയുള്ള പഞ്ചായത്ത് കൂടിയാണ്. ഏക്കർ കണക്കിന് സ്ഥലത്ത് വാഴകൃഷിയും കമുക് കൃഷിയും വരുന്പോൾ കീടനാശിനികളുടേയും മരുന്നിന്േറയും അമിത പ്രയോഗം വലിയ ആരോഗ്യ പ്രശ്നം സൃഷ്ടിക്കുമെന്നും നാട്ടുകാർക്ക് ഭീതിയുണ്ട്. ടണ് കണക്കിന് അരിയുത്പാദിപ്പിച്ചിരുന്ന പാടശേഖരങ്ങൾ ഇല്ലാതാവുന്പോൾ നാട്ടുകാർക്കും ഭരണകൂടങ്ങൾക്കും തിരിച്ചറിവ് ഉണ്ടാവേണ്ടതുണ്ട് എന്ന് കീഴുപറന്പിലെ കാരണവന്മാർ സങ്കടത്തോടെ പറയുന്നു.