അമ്പലപ്പുഴ: കൃഷിഭവനില്‍നിന്ന് നല്കിയ നെല്‍വിത്തുകള്‍ മുളച്ചില്ല. അധിക സാമ്പത്തിക ഭാരവുമായി കര്‍ഷകര്‍. തകഴി കൃഷി ഭവനില്‍നിന്ന് വിവിധ പാടശേഖരങ്ങളിലായി നല്കിയ വിത്തിലാണ് ചെള്ളും പൊടിയും പാറ്റയും കണ്ടത്.
സര്‍ക്കാര്‍ നല്കിയ വിത്ത് മുളയ്ക്കാതെ വന്നതോടെ സ്വകാര്യവ്യക്തികളില്‍നിന്ന് വിത്തുവാങ്ങേണ്ടിവന്നതോടെ കര്‍ഷകര്‍ക്കു പതിനായിരങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്.തകഴി കൃഷിഭവനു കീഴിലെ വേഴപ്രം കിഴക്ക് പാടശേഖരത്തിലെ കര്‍ഷകര്‍ക്ക് വിതയ്ക്കാനായി ഉമ വിത്ത് നല്‍കിയിരുന്നു. 50 ഏക്കറുള്ള ഇവിടെ കൂടുതലും പാട്ടക്കൃഷിക്കാരാണ്.
കഴിഞ്ഞദിവസം വിതയ്ക്കാനായെടുത്തപ്പോഴാണ് വിത്ത് മുളച്ചിട്ടില്ലെന്നറിയുന്നത്. ഇതില്‍ നിറയെ ചെള്ളും പൊടിയുമായിരുന്നു. ഒരേക്കറിന് 40 കിലോ വിത്താണ് കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കുന്നത്. ഇത് തികയാതെ വരുന്നതിനാല്‍ 10 കിലോ കൂടി വിത്ത് വിലയ് ക്കു വാങ്ങിയാണ് സാധാരണ കൃഷി ചെയ്യുന്നത്. ഇത്തവണ എല്ലാ കര്‍ഷകര്‍ക്കും മുളയ്ക്കാത്ത വിത്താണ് ലഭിച്ചത്.
ആറ് ഏക്കറുള്ള പാട്ടകൃഷിക്കാരനായ സാന്റോ ജോസഫിന് 13 ചാക്ക് വിത്താണ് ലഭിച്ചത്. ഇതില്‍ 10 ചാക്കുകളിലെയും വിത്ത് ഉപയോഗശൂന്യമായി. ഇതിനെത്തുടര്‍ന്ന് കിലോയ്ക്ക് 43 രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് മറ്റ് സ്വകാര്യവ്യക്തികളില്‍നിന്ന് വിത്ത് വിലയ്ക്കു വാങ്ങേണ്ടിവന്നു.
ഓരോ കര്‍ഷകനും ഈയിനത്തില്‍ പതിനായിരക്കണക്കിനു രൂപ അധിക സാമ്പത്തിക ബാധ്യതയാണ് സംഭവിച്ചത്. ഒരാഴ്ച മുന്‍പ് പുഞ്ചകൃഷി ആരംഭിക്കേണ്ടതായിരുന്നു. വിത്ത് മുളയ്ക്കാതിരുന്നതിനാല് കൃഷിയും വൈകിയാണ് ആരംഭിച്ചത്. കൃഷിഭവനില്‍നിന്ന് നല്കിയ വിത്ത് ഇനി തിരിച്ചെടയ്ക്കില്ലെന്ന് കൃഷി ഭവന് അധികൃതര്‍ അറിയിച്ചതായി കര്‍ഷകര്‍ പറയുന്നു.
പുറത്തുനിന്ന് വിലകൊടുത്തു വാങ്ങിയ വിത്തിന്റെ പണവും കൃഷി ഭവനില്‍നിന്ന് ലഭിക്കാനിടയില്ല. മരുന്നടിക്കാനും ഇതിന്റെ കൂലിക്കുമായി ഏക്കറിന് 2500 ലേറെ രൂപ ഇനിയും കര്‍ഷകര്‍ മുടക്കേണ്ട സ്ഥിതിയാണ്. വിത്തിനത്തില്‍ വാങ്ങേണ്ടിവന്ന അധിക സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.