നെല്ലിയാമ്പതി:മഴ ശക്തമായതോടെ നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികളുടെ തിരക്കേറി. നിരവധി വാഹനങ്ങളാണ് ഈ ദിവസങ്ങളിൽ നെല്ലിയാമ്പതിയിലെത്തിയത്. സീതാർകുണ്ട് വ്യൂപോയിന്റിലും കേശവൻപാറ, പലകപ്പാണ്ടി, ഗ്രീൻലാന്റ് ഫാം എന്നിവിടങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്.
മഴ പെയ്തു ചെറിയ വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടതോടെ നെല്ലിയാമ്പതിയിലെങ്ങും മനോഹര കാഴ്ചകളാണുള്ളത്. നൂറടിപ്പുഴയുടെ ഒരു ഭാഗത്തുള്ള താമരതടാകവും പലകപ്പാണ്ടി ഗ്രീൻലാന്റ് ഫാമിലെ പക്ഷിമൃഗാദികളെയും വിനോദസഞ്ചാരികൾ സന്ദർശിച്ചു.
താമസസൗകര്യക്കുറവും ശൗചാലയങ്ങൾ അടഞ്ഞുകിടക്കുന്നതും വിനോദസഞ്ചാരികളെ ഏറെ വലയ്ക്കുകയാണ്. പോത്തുണ്ടി–നെല്ലിയാമ്പതി റോഡിന് ഇരുവശവും പുല്ലും കാട്ടുചെടികളും പടർന്നു കയറിയതും വാഹനയാത്രക്കാർക്ക് ഭീഷണിയാകുകയാണ്.