തൃശൂർ: നെല്ലിക്ക തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.
മുളങ്കുന്നത്തുകാവ് കോഞ്ചിറ കല്ലാറ്റ് റോഡിൽ കളരിക്കൽ കിരണ്‍-മഞ്ജു ദന്പതികളുടെ ഏക മകൻ നമസ് (ഒരു വയസും രണ്ടു മാസവും) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ചശേഷം കളിക്കുന്നതിനിടെ മേശപ്പുറത്തിരുന്നിരുന്ന നെല്ലിക്കയെടുത്തു കഴിക്കുകയായിരുന്നുവെന്നു കരുതുന്നു.
ആരും ഇതു കണ്ടില്ല. കുഞ്ഞ് അസ്വസ്ഥത കാണിക്കുന്നതുകണ്ട് ഉടൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തുടർന്നു നടത്തിയ പരിശോധനയിലാണ് തൊണ്ടയിൽ നെല്ലിക്ക കുടുങ്ങിയതു മനസിലായത്.
കുഞ്ഞിന്റെ രക്ഷിക്കാൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും വൈകാതെ മരണം സംഭവിച്ചു.