നെല്ലിയാന്പതി: പ്രളയം മൂലം ദുരിതമനുഭവിച്ച നെല്ലിയാന്പതിയിൽ സഹായഹസ്തവുമായി സിനിമാനടൻ ദേവൻ. നൂറടി ഭാഗത്തെ കന്പ്യൂട്ടർ സ്ഥാപനം നടത്തുന്ന ബീന ബാലന്റെ കട പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. ഇവർക്കാണ് സഹായ ഹസ്തവുമായി നടൻ ദേവൻ എത്തിയത്.
ദിശ ലൈഫ് ട്രസ്റ്റ് ഫൗണ്ടേഷന്റെയും, സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.നെല്ലിയാന്പതി ഭാഗത്ത് പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത് നൂറടി ഭാഗത്താണ്, നിരവധി വീടുകളും കടകളും പ്രളയത്തിൽ നാശനഷ്ടം നേരിട്ടിരുന്നു, ഈ പ്രദേശത്തെ കടയിലേക്കാണ് സൗജന്യമായി കന്പ്യൂട്ടർ നൽകിയത്.
ചടങ്ങിൽ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗ് ഡയറക്ടർ അശോക് നെന്മാറ, ടി.കെ.ഹരികുമാർ, ഡോ: ശിവദാസ്, പ്രസാദ് മാണിക്, അനിത കൃഷ്ണമൂർത്തി, സത്യൻ മാസ്റ്റർ, സുൽഫീക്കർ റഹ്മാൻ എന്നിവർ സംസാരിച്ചു.