സ്വന്തം ലേഖകന്‍
തൃശൂര്‍: അടച്ചുപൂട്ടലിനിടയില്‍ കുടുങ്ങി നെല്‍ കര്‍ഷകര്‍. കൊയ്തെടുത്ത നെല്ല് സിവില്‍ സപ്ലൈസോ മില്ലുകാരോ ഏറ്റെടുത്തിട്ടില്ല. വിളഞ്ഞു കൊയ്യാറായ ഏക്കര്‍ കണക്കിനു നെല്ല് ഉതിര്‍ന്നുവീണു നശിക്കുന്ന അവസ്ഥയിലാണ്. കൊയ്യാന്‍ യന്ത്രവും ആളും ഇല്ലാത്ത അവസ്ഥയാണ്.
കൊയ്ത്തുവേളയില് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് കൊയ്തെടുത്തു പാടത്തു കൂട്ടിയിട്ട നെല്ലു പോലും പാഴാകുന്ന അവസ്ഥയിലായത്. നാലു ദിവസമായി പാടത്തു കൂട്ടിയിട്ടിരിക്കുകയാണു നെല്ല്.
രണ്ടു ദിവസത്തിനകം മഴ പെയ്യുമെന്ന അവസ്ഥയാണ്. മഴ പെയ്താല്‍ പാടത്തു കുന്നുകൂട്ടിയിട്ട നെല്ലും കൊയ്യാനുള്ള നെല്ലും കേടാകും. പറപ്പൂര് സര്‍വീസ് സഹകരണ ബാങ്കിനു കീഴിലുള്ള എടക്കളത്തൂര്‍ വളകുളം പാടശേഖരത്തില്‍ 150 ടണ്‍ നെല്ല് കുന്നുകൂട്ടിയിട്ടിരിക്കുകയാണ്.
ഈ മേഖലയില്‍ 1,500 ഏക്കര്‍ ഭൂമിയിലെ വിളഞ്ഞ നെല്ല് കൊയ്തെടുക്കാനുമുണ്ട്. ലോക് ഡൗണ്‍ നിയന്ത്രണങ്ങളുണ്ടെങ്കിലും കൊയ്തെടുത്ത നെല്ല് ഏറ്റെടുക്കാനും കൊയ്യാനുള്ളവ കൊയ്തെടുക്കാനും സൗകര്യം ഒരുക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
മഴ പെയ്താല്‍ കര്‍ഷകര്‍ക്കു ഭീമമായ നഷ്ടമുണ്ടാക്കുമെന്ന് പറപ്പൂര് സര്‍വീസ് സഹകരണ ബാങ്ക വൈസ് പ്രസിഡന്റ് പി.ഒ. സെബാസ്റ്റ്യന്‍ പറഞ്ഞു.