അന്തിക്കാട്: അന്തിക്കാട് പാടശേഖരത്തിനു കീഴിലെ കോവിലകം പടവിൽ കൃഷിയിറക്കിയ നെൽകർഷകർക്കു ലഭിച്ചത് കഴിഞ്ഞ വർഷം ലഭിച്ചതിന്റെ പകുതി വിളവ്. കർഷകരുടെ നട്ടെല്ലൊടിച്ച് കിലോഗ്രാമിനു രണ്ടു മുതൽ 20 ശതമാനം വരെ തൂക്കം കുറവ് വരുത്തി സിവിൽ സപ്ലെയ്സിനു വേണ്ടി നെല്ലെടുക്കുന്ന സ്വകാര്യ കന്പനികളുടെ കൊള്ളയും.
ജില്ലയിലെ പ്രധാന കോൾ പാടശേഖരമായ അന്തിക്കാട് പാടശേഖരത്തിലാണ് ഇത്തവണ പതിനായിരക്കണക്കിനു ടണ് നെല്ല് ഉത്പാദനം കുറവ് രേഖപ്പെടുത്തിയത്. സമീപത്തെ മണലൂർ, അരിന്പൂർ പാടശേഖരങ്ങളിൽ മികച്ച വിളവ് ലഭിച്ചപ്പോഴാണ ു കൃഷിമന്ത്രിയുടെ നാട്ടിൽ കർഷകർക്ക് ഇക്കുറി തിരിച്ചടി നേരിട്ടത്. ഭൂരിപക്ഷം കർഷകർക്കും കഴിഞ്ഞ വർഷം ലഭിച്ചതിന്റെ പകുതി വിളവുപോലും ലഭിച്ചില്ലെന്നാണു കർഷകർ പറയുന്നത്.
കഴിഞ്ഞ തവണ 129 ചാക്ക് നെല്ല് ലഭിച്ച ചാഴൂർ കളപുരയ്ക്കൽ ദിവാകരന് ഇക്കുറി ലഭിച്ചത് വെറും 33 ചാക്ക് നെല്ലാണ്. മറ്റു കർഷകരുടെയും അവസ്ഥ മറിച്ചല്ല. അന്തിക്കാട് പാടശേഖരത്തിനു കീഴിലുള്ള ഈ പടവുകളിൽ നവംബറിൽ ആരംഭിക്കേണ്ട കൃഷി ഇത്തവണ തുടങ്ങിയത് ജനുവരിയിലാണ്.
കാലാവസ്ഥ വ്യതിയാനമാണ് ഇക്കുറി വിളവ് കുറയാൻ പ്രധാന കാരണമെന്ന് കർഷകർ പറഞ്ഞു. ഇതുമൂലം കൂടുതൽ പതിരുണ്ടായതായും കർഷകർ പറഞ്ഞു. ഇത്തവണ കൃഷി രീതിയിലെ മാറ്റവും വിളവിനെ ബാധിച്ചതായി കർഷകർ ആരോപിച്ചു.
വേണ്ടത്ര അകലം പാലിക്കാതെയും ഗുണനിലവാരമില്ലാത്ത ഞാറുകൾ ഉപയോഗിച്ചുമാണ്നടീൽ നടത്തിയതെന്നും ആക്ഷേപമുണ്ട്. ഞാറുകൾ തമ്മിലുള്ള അകലം സംബന്ധിച്ച് വിവരവകാശ നിയമപ്രകാരമാണ് കർഷകർക്ക് വിവരം ലഭിച്ചത്.
കർഷകർക്ക് അധികച്ചെലവ് മാത്രമാണ് പുതിയ കൃഷി രീതിയിലൂടെ ഉണ്ടായതെന്ന് കർഷകർ ആരോപിച്ചു. ഇതിനിടെ നെല്ലെടുക്കുന്ന സമയത്ത് പതിരിന്റെ അളവും ജലാംശവും ചൂണ്ടിക്കാണിച്ച് നല്ലൊരു തൂക്കം കുറവ് വരുത്തിയാണു സിവിൽ സപ്ലൈസിനുവേണ്ട ി നെല്ല് ശേഖരിക്കുന്ന കന്പനികളുടെ വക പിഴിയൽ.
ജലാംശം ഉള്ള നെല്ലുകൾക്ക് പരമാവധി 17 ശതമാനവും പതിരിന് മൂന്ന് ശതമാനവും മൂപ്പ് വ്യത്യാസത്തിന് ആറ് ശതമാനവും മാത്രം തുക കുറയക്കാൻ നിയമമുള്ളപ്പോഴാണ് ഇതെല്ലാം കാറ്റിൽ പറത്തി മില്ലുടമ കളുടെ വെട്ടിപ്പെന്ന് കർഷകർ പറഞ്ഞു.