സ്വന്തം ലേഖകൻ
തൃശൂർ: ഇടനിലക്കാർ നെല്ലുസംഭരണത്തെ അട്ടിമറിക്കുകയാണെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. തൃശൂർ- പൊന്നാനി കോൾനില വികസന കൗണ്‍സിൽ യോഗം തൃശൂർ ടൗണ്‍ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സപ്ലൈകോ മുഖേന കർഷകരിൽനിന്നു നേരിട്ടു നെല്ലു സംഭരണത്തിനു സർക്കാർ ശ്രമിക്കുകയാണ്. സ്വകാര്യ മില്ലുടമകൾക്കുവേണ്ടിയാണ് ഇടനിലക്കാർ തടസമുണ്ടാക്കുന്നത്. ഇതു തടയാൻ സർക്കാർ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാന്പത്തിക പ്രതിസന്ധിമൂലം കേന്ദ്ര സർക്കാർ എല്ലാ പദ്ധതി വിഹിതങ്ങളും വെട്ടിക്കുറയ്ക്കുകയാണെന്നും മന്ത്രി സുനിൽകുമാർ പറഞ്ഞു. കോൾ വികസന അതോറിറ്റി ചെയർമാൻ ടി.എൻ. പ്രതാപൻ എംപി അധ്യക്ഷനായി. ചീഫ് വിപ്പ് കെ. രാജൻ, കെ.കെ. കൊച്ചുമുഹമ്മദ്, എൻ.കെ. സുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.