വണ്ടിത്താവളം: പട്ടഞ്ചേരി പെരുമാട്ടി പഞ്ചായത്ത് പ്രദേശങ്ങളിൽ ഇന്നലെ പെയ്ത ശക്തമായ മഴയിൽ കൊയ്യാറായ നെൽ ചെടികൾ തണ്ടു വീണു നിലന്പതിച്ചത് കർഷക ദുരിതം കൂട്ടി. വയലുകളിൽ വെള്ളം കയറി നിൽക്കുന്നതിനാൽ കൊയ്ത്തുയന്ത്രം വയലിറക്കണമെങ്കിൽ വെള്ളം പൂർണ്ണമായും ഉണങ്ങണം. എന്നാൽ നെൽച്ചെടി പൊട്ടിവീണ വയലുകളിൽ യന്ത്രകൊയ്ത്ത്് ഗുണമാവില്ലെന്നതാണ് കർഷകരുടെ ആവലാതി.
പല കർഷകരും കൊയ്ത്തുയന്ത്രത്തിനു സമയം പറഞ്ഞുറപ്പിച്ച സമയത്താണ് അപ്രതീക്ഷിതമായി ശക്തമായ മഴ പെയ്തത്. ഇനി യന്ത്രം ഇറക്കിയാൽ പകുതി പോലും കൊയ്തെടുക്കാൻ കഴിയാതാവും. ഏക്കറിന് 25000 രൂപയോളം നെൽകൃഷിക്ക് ചിലവു വരുന്നുണ്ട്. ഇത്തവണ പ്രശ്നം ഉണ്ടാവാത്തതിനാൽ മതിയായ വിളവ് ലഭിച്ചതിൽ കർഷകർ മികച്ച പ്രതീക്ഷയിലുമായിരുന്നു. നെൽച്ചെടികൾ വീണ സ്ഥലത്ത് തൊഴിലാളികളെ കൊണ്ടു വേണം കൊയ്ത്തു നടത്താൻ.
കഴിഞ്ഞ മൂന്നു നാലു വർഷമായിയന്ത്രക്കൊയ്ത്തു നടക്കുന്നതിനാൽ തൊഴിലാളികൾ അതിനു തുനിയുന്നില്ല. എന്നാൽ ചുരുക്കം തൊഴിലാളികൾ കൊയ്ത്തിനു വരാൻ സമ്മതിക്കുന്നുണ്ടെങ്കിലും ഭീമമായ കൂലിയാ ണ് പ്രതിഫലം ആവശ്യപ്പെടുന്നത്. താലൂക്കിൽഅന്പതു ശതമാനത്തോളം കൊയ്ത്തു നടത്തിയിട്ടുണ്ട്. വീട്ടുമുറ്റങ്ങളിലും കറ്റ കളങ്ങളിലും ഉണക്കത്തിന് വിരിച്ചിരുന്ന നെല്ലിനും മഴ ദോഷം ചെയ്തിട്ടുണ്ടു്.
അപ്രതീക്ഷിതമായെത്തിയ മഴയിൽ കൊയ്തെടുത്ത നെല്ല് നനവുണ്ടാവാതിരിക്കാൻ കർഷകർ ഏറെ കഷ്ടപ്പെടേണ്ടതായും വന്നു. നനവുതട്ടിയ നെല്ല് ഉണക്കാൻ കഴിഞ്ഞില്ലെങ്കിൽ മുള പൊന്തുമെന്നത് കർഷകരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ.് ഉച്ചകഴിഞ്ഞാൽ മഴ ഉണ്ടാവുമെന്നതിൽ നെല്ല് ഉണക്കത്തിനാടാനും കർഷകർ ഭയക്കുകയാണ്. കർഷകരുടെ ദുർഘടാവസ്ഥ മനസ്സിലാക്കി സ്വകാര്യ മില്ലുടമകൾ സജീവമായി രംഗത്തെത്തിയിരിക്കുകയാണ്.
സംഭരണവിലയുടെ 75 ശതമാനം വിലയ്ക്കാണ് സ്വകാര്യ കച്ചവടക്കാർ നെല്ലളക്കുന്നത് ചിറ്റൂർ-തത്തമംഗലം നഗരസഭ , നല്ലേപ്പിള്ളി പൊൽപ്പുള്ളി കൊഴിഞ്ഞാന്പാറ പഞ്ചായത്തുകളിൽ അന്പതു ശതമാനം കൊയ്ത്ത് കഴിഞ്ഞിട്ടുണ്ട്.