തിരുവനന്തപുരം: നിയമസഭ പാസാക്കിയ നെല്‍വയല്‍- നീര്‍ത്തട നിയമഭേദഗതി ബില്ലില്‍ ആശങ്കയറിയിച്ച് ഭരണപരിഷ്കരണ കമ്മീഷന് ചെയര്മാന് വി.എസ്.അച്യുതാനന്ദന്. ബില്ലിനെ കുറിച്ച് ആശങ്കയുണ്ടെന്ന് വി.എസ് പറഞ്ഞു.
ഉദ്യോഗസ്ഥ തലത്തില്‍ നിയമത്തിന്റെ അന്തസത്ത ചോര്‍ത്തിക്കളയാനുള്ള സാധ്യതകള്‍ ഭേദഗതിയിലുണ്ടെന്നും ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും വി.എസ് അഭിപ്രായപ്പെട്ടു.