നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്; വ​ന​ത്തി​നു​ള്ളി​ൽ​വെ​ച്ച് ഡ്രോ​ൺ വ​രു​ന്ന​തും പോ​ലീ​സി​നെ​യും ക​ണ്ടി​രു​ന്നു; ഭാ​ര്യ​യേ​യും മ​ക​ളെ​യും ഉ​ൾ​പ്പെ​ടെ  ചൊ​ന്ത​മാ​ര കൊ​ല്ലാ​നെ​ത്തി​യ​ത് അ​ഞ്ചു​പേ​രെ

പാ​ല​ക്കാ​ട്: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി പോ​ത്തു​ണ്ടി തി​രു​ത്തം​പാ​ട​ത്ത് ചെ​ന്താ​മ​ര​യെ (54) ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ആ​ല​ത്തൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ വീ​ട്ടി​ല്‍ ഹാ​ജ​രാ​ക്കാനാണു നീ​ക്കം. അ​ഞ്ചു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ല്‍ പോലീസ് ആ​വ​ശ്യ​പ്പടും. തെ​ളി​വെ​ടു​പ്പ് സം​ബ​ന്ധി​ച്ച് പോ​ലീ​സ് സൂ​ച​ന​യൊ​ന്നും ന​ല്‍​കു​ന്നി​ല്ല.

ര​ണ്ടു പേ​രെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഒ​ളി​വി​ല്‍ പോ​യ ചെ​ന്താ​മ​ര​യെ ര​ണ്ടു രാ​ത്രി​യും ര​ണ്ടു പ​ക​ലും നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണു പോ​ലീ​സ് പി​ടി​കൂടിയത്. പോ​ത്തു​ണ്ടി വ​ന​മേ​ഖ​ല​യി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി വീ​ട്ടി​ലേ​ക്കു ഭ​ക്ഷ​ണം തേ​ടി വ​രു​ന്ന​തി​നി​ടെ ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. ഒ​ട്ടും കു​റ്റ​ബോ​ധ​മി​ല്ലാ​ത്ത ഭാ​വ​ത്തി​ലാ​യി​രു​ന്നു ചെ​ന്താ​മ​ര.

ഡ്രോ​ൺ പ​റത്തുന്ന​തും പോ​ലീ​സും നാ​ട്ട​കാ​രും തെ​ര​യു​ന്ന​തും കാ​ടി​നു​ള്ളി​ൽ പ​തു​ങ്ങിയി​രു​ന്നു​ കണ്ടിരുന്നെന്നു ചെ​ന്താ​മ​ര പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.തന്‍റെ ഭാ​ര്യ, മ​ക​ൾ, മ​രു​മ​ക​ൻ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​രെ​യാ​ണു താ​ന്‍ കൊ​ല​പ്പെ​ടു​ത്താ​ന്‍ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​തെ​ന്നും അ​തി​ല്‍ ര​ണ്ടു പേ​രെ മാ​ത്ര​മേ ഇ​പ്പോ​ള്‍ വ​ക​വ​രു​ത്തി​യി​ട്ടു​ള്ളൂ എ​ന്നും ഇ​യാ​ള്‍ പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി​യെ​ന്നാ​ണു വി​വ​രം.

സംഭവം നടന്നതിന്‍റെ ത​ലേ ദി​വ​സം സു​ധാ​ക​ര​നു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യിരുന്നു. എ​ന്‍റെ ഭാ​ര്യ​യെ കൊ​ന്ന​തി​ന് കാ​ണി​ച്ചു ത​രാം എ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണ് സു​ധാ​ക​ര​നെ കൊ​ല്ലാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നു പ്ര​തി മൊ​ഴി ന​ൽ​കി. ഈ ​ത​ർ​ക്ക​ത്തി​ൽ സു​ധാ​ക​ന്‍റെ അ​മ്മ ല​ക്ഷ്മി​യും ഇ​ട​പ്പെ​ട്ടി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് ല​ക്ഷ്മി​യെ​യും കൊ​ല​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​തത്രെ.നെ​ന്മാ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച​തോ​ടെ പ്ര​തി​ക്കെ​തി​രേ രോ​ഷപ്രകട​വു​മാ​യി ജ​ന​ങ്ങ​ളെ​ത്തി. പ്ര​തി​യെ കാ​ണി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​ട്ടേ​റെ പേ​ര്‍ ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ഗേ​റ്റും വാ​തി​ലും അ​ട​ച്ചു. ജ​നം ഗേ​റ്റ് ത​ല്ലി​ത്ത​ക​ര്‍​ത്ത് അ​ക​ത്തു ക​യ​റി​യ​തോ​ടെ പോ​ലീ​സി​നു ലാ​ത്തി​വീ​ശേ​ണ്ടി വ​ന്നു. പോ​ലീ​സ് പെ​പ്പ​ര്‍ സ്‌​പ്രേ പ്ര​യോ​ഗി​ച്ച​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

ഇന്നലെ രാ​ത്രി​ത​ന്നെ പോ​ലീ​സ് ചെ​ന്താ​മ​ര​യു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി​യെ​ന്നു ഡി​വൈ​എ​സ്പി എ​ന്‍. മു​ര​ളീ​ധ​ര​ന്‍ അ​റി​യി​ച്ചു. ക്ഷീ​ണി​ത​നാ​യി​രു​ന്നെ​ങ്കി​ലും മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി വി​ഷം ക​ഴി​ച്ചി​ട്ടി​ല്ലെ​ന്നും സ്ഥി​രീ​ക​രി​ച്ചു.​ ചെ​ന്താ​മ​ര​യെ തൂ​ക്കി​ക്കൊ​ല്ലാ​തെ ‌ഞ​ങ്ങ​ൾ​ക്ക് മ​നഃ​സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​റ​സ്റ്റി​ന് ശേ​ഷം കൊ​ല്ല​പ്പെ​ട്ട സു​ധാ​ക​ര​ന്‍റെ മ​ക്ക​ൾ പ്ര​തി​ക​രി​ച്ചു.

 

Related posts

Leave a Comment