നെന്മാറ(പാലക്കാട്): ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പുറത്തു കാണിക്കാത്തതിൽ പ്രതിഷേധിച്ച് നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് ഇടിച്ചുകയറിയ 14 കോൺഗ്രസ് പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ വിനീഷ് കരിമ്പാറ, നെന്മാറ സ്വദേശികളായ രാജേഷ്, ധർമൻ, രാധാകൃഷ്ണൻ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന വിനീഷ് കരിമ്പാറ, രാജേഷ്, ധർമ്മൻ, രാധാകൃഷ്ണൻ തുടങ്ങി കണ്ടാലറിയാവുന്ന14 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസ് എടുത്തത്.
പ്രതി ചെന്താമരയെ നെന്മാറ സ്റ്റേഷനിലെത്തിച്ച ചൊവ്വാഴ്ച രാത്രി 11നാണ് കോൺഗ്രസ് പ്രവർത്തകരുടെയും നാട്ടുകാരുടെയും പ്രതിഷേധമുണ്ടായത്. പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ പ്രവർത്തകർ ശ്രമിക്കുന്നതിനിടെ പോലീസ് സ്റ്റേഷൻ മതിലും ഗേറ്റും തകരുകയും തടസംനിന്ന പോലീസുകാർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. പിന്നീട് ജനക്കൂട്ടത്തെ തുരത്താൻ പോലീസ് ലാത്തിവീശി.
പോലീസ് സ്റ്റേഷന്റെ ഗേറ്റ്, മതിൽ എന്നിവ തകർത്ത് 10,000 രൂപയുടെ നഷ്ടം വരുത്തിയതിനും സ്റ്റേഷൻ പരിസരത്ത് മനഃപൂർവം സംഘർഷാവസ്ഥ സൃഷ്ടിച്ചതിനും ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ കൃഷ്ണദാസിനെ ആക്രമിച്ച് പരിക്കേരിക്കേൽപ്പിച്ചതിനും പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്താൻ ശ്രമിച്ചതിനുമാണ് കേസ്.