നെന്മാറ : ഒലിപ്പാറ- പൈതല റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച നാട്ടുകാർ റോഡിൽ വാഴനട്ടു .
പൈതല പാലത്തോടുചേർന്ന ഭാഗമാണു കുണ്ടും കുഴിയുമായി തകർന്നു കിടക്കുന്നത്. അയിലൂർ-വണ്ടാഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഒരുവശം നന്നാക്കിയെങ്കിലും വണ്ടാഴി പഞ്ചായത്തിന്റെ അതിർത്തിയിലാണു കുഴികളെന്നു നാട്ടുകാർ പരാതിപ്പെട്ടു.
ആദ്യകാലത്തുണ്ടായിരുന്ന ചപ്പാത്ത് പൊളിച്ചുനീക്കി വീതിയുള്ള പാലം നിർമ്മിച്ചതായിരുന്നു. ദിവസേന നൂറുക്കണക്കിനുപേർ യാത്രചെയ്യുന്ന പാതയിൽ രൂപപ്പെട്ട കുഴികളടച്ചു ടാറിങ് ചെയ്യണമെന്നാണു നാട്ടുകാരുടെ ആവശ്യം.