ബ്രിട്ടനില്‍ നവനാസികള്‍ ശക്തിപ്രാപിക്കുന്നു; സംഘത്തില്‍ 10 വയസില്‍ താഴെയുള്ള കുട്ടികളും, ഐഎസിനേക്കാള്‍ അപകടകാരികളെന്നു വിലയിരുത്തല്‍

Rise-of-Hitler-Youth-in-650നവനാസി പ്രസ്താനം വീണ്ടും ശക്തി പ്രാപിക്കുന്നതായുള്ള വാര്‍ത്ത ബ്രിട്ടനെ ഭീതിയിലാഴ്ത്തുകയാണ്. ബ്രിട്ടന്റെ പലഭാഗത്തും നാസികളുടെ നിയന്ത്രണത്തിലുള്ള മേഖല എന്നെഴുതിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും
ആശങ്കക്കിടയാക്കുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു എംപി നടത്തിയ പ്രസ്താവനയാണ് നവനാസി പ്രസ്ഥാനങ്ങളുടെ വളര്‍ച്ച വീണ്ടും ചര്‍ച്ചാവിഷയമാക്കിയത്. ഇസ്ലാമിക് സ്റ്റേറ്റിനേക്കാള്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ളവരാണ് നവനാസികളെന്നും എംപി മുന്നറിയിപ്പു നല്‍കുന്നു. കുട്ടികളിലൂടെയാണ് ഇവര്‍ പ്രസ്താനം ശക്തിപ്പെടുത്തുന്നതെന്ന് ബ്രിട്ടീഷ് ആന്റി-റാഡിക്കലൈസേഷന്‍ പ്രതിരോധ സേനയുടെ കണക്കുകള്‍ തെളിയിക്കുന്നു. 300ലധികം കുട്ടികള്‍ ഈ സംഘടനയില്‍ അംഗമാണെന്നാണ് ലഭിക്കുന്ന വിവരം. ഇതില്‍തന്നെ 16 പേര്‍ 10വയസില്‍ താഴെയുള്ളവരാണ്. കുട്ടികളെ മനപരിവര്‍ത്തനത്തിനു വിധേയമാക്കി മൗലീകവാദത്തിനു പ്രേരിപ്പിക്കുകയാണ് സംഘടനയുടെ രീതി.

ഇത്തരം പ്രവണതകളെ തടയാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് സുരക്ഷാകാര്യ മന്ത്രി ബെന്‍ വാലസ് പറയുന്നുണ്ട്. എന്നിരുന്നാലും രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ആവശ്യത്തിന് പ്രതിരോധ സേനാംഗങ്ങള്‍ ഇല്ലെന്നത് സ്ഥിതിഗതികള്‍ ഗൗരവകരമാക്കുന്നുവെന്ന് വാലസ് തുറന്നു സമ്മതിക്കുന്നു.
Nazi-stickers-650
ബ്രിട്ടന്റെ മധ്യഭാഗത്തും വടക്കന്‍ ഭാഗത്തുമാണ് നവനാസി വാദം കൂടുതല്‍ ശക്തം. വെയില്‍സിന്റെ പകുതി പ്രദേശങ്ങളിലും നവനാസി സാന്നിധ്യമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. 2014ല്‍  നവനാസി പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട 323പേര്‍ ഉണ്ടായിരുന്നെങ്കില്‍ 2015 അത്തരക്കാരുടെ സംഖ്യ 561 ആയി ഉയര്‍ന്നുവെന്നാണ് നാഷണല്‍ പോലീസ് ചീഫ് കൗണ്‍സിലിന്റെ കണക്കുകള്‍ പറയുന്നത്. ഈ വര്‍ഷം ഇത്തരക്കാരുടെ സംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ച് 2180ല്‍ എത്തിയതായും ഇവര്‍ പറയുന്നു.

Related posts