കാഠ്മണ്ഡു: നേപ്പാളിലെ ദമനിൽ എട്ടംഗ മലയാളി സംഘത്തെ മരിച്ച നിലയിൽ കണ്ടെത്തി. ദമനിലെ റിസോർട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മക്വൻപുർ എസ്പി സുശീൽ സിംഗ് റാത്തോർ ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
വിനോദ സഞ്ചാരത്തിനായി നേപ്പാളിൽ എത്തിയവരാണ് മരിച്ചത്. ഇവരുടെ പേര് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. തണുപ്പകറ്റാൻ ഇവർ റൂമിൽ ഗ്യാസ് ഹീറ്റർ ഉപയോഗിച്ചിരുന്നുവെന്നും ഇതേത്തുടർന്ന് ശ്വാസംമുട്ടിയാകാം മരണം സംഭവിച്ചതെന്നും സംശയിക്കുന്നുണ്ട്.