നേ​പ്പാ​ളി​ൽ ഭൂ​ച​ല​നം; ആ​ള​പാ​യ​മി​ല്ല

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ ഭൂ​ച​ല​നം. ഇ​ന്നു പു​ല​ർ​ച്ചെ​യു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ൽ ആ​ള​പാ​യ​മി​ല്ല. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.1 തീ​വ്ര​ത​രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം സി​ന്ധു​പാ​ൽ​ചൗ​ക്ക് ജി​ല്ല​യി​ലെ ഭൈ​ര​വ്കു​ണ്ഡ് ആ​ണെ​ന്ന് ദേ​ശീ​യ ഭൂ​ക​മ്പ നി​രീ​ക്ഷ​ണ ഗ​വേ​ഷ​ണ കേ​ന്ദ്രം വെ​ബ്‌​സൈ​റ്റി​ൽ അ​റി​യി​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ, മ​ധ്യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭൂ​ക​മ്പം അ​നു​ഭ​വ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി‌​ട്ടു​ണ്ട്. ഇ​ന്ത്യ​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും ടി​ബ​റ്റി​ലും ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ൽ അ​ധി​കൃ​ത​ർ ഭൂ​ച​ല​ന ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment