കാഠ്മണ്ഡു: മ്യാൻമറിനും തായ് ലൻഡിനും പിന്നാലെ നേപ്പാളിലും ഭൂചലനം. റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ രാത്രി 7. 52 ന് ഉണ്ടായത്. ഡൽഹിയിലും ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
സൗദി അറേബ്യയിലെ ദമ്മാമിന് സമീപമുള്ള ജുബൈലിലും ഭൂചലനമുണ്ടായതായി റിപ്പോർട്ടുണ്ട്. റിക്ടർ സ്കെയിലിൽ 4.4 തീവ്രതയാണ് അവിടെ രേഖപ്പെടുത്തിയത്. ഏതാനും ദിവസംമുമ്പ് മ്യാൻമാറിലും തായ് ലൻഡിലുമുണ്ടായ ഭൂകമ്പത്തിൽ നൂറുകണക്കിനാളുകൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.