കാഠ്മണ്ഡു: നേപ്പാളില്‍ അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 71 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടമുണ്ടായത് പൈലറ്റിന്റെ പിഴവ് മൂലമെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.
ലാന്‍ഡിംഗിന്റെ സമയത്ത് പൈലറ്റുമാരിലൊരാൾ ലിവര്‍ മാറി വലിച്ചതാകാം ദുരന്തത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍.
കോക്ക്പിറ്റിലെ ഫ്ലാപ്സ് ലിവര്പ്രവര്ത്തിപ്പിക്കുന്നതിന് പകരം എന്ജിന് ഫെദേര്‍ഡ് പൊസിഷനിലാക്കുന്ന ലിവര്‍ പ്രവര്‍ത്തിപ്പിച്ചു. ഇതോടെ എന്‍ജിനിലേക്കുള്ള വൈദ്യുതി പ്രവാഹം നിലച്ചതാണ് ദുരന്തത്തിന് കാരണമായതെന്നാണ് സൂചന.
കഴിഞ്ഞ ജനുവരി 15നാണ് യതി എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് 691 അപകടത്തില്‍പെട്ടത്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ രാജ്യാന്തരവിമാനത്താവളത്തില്‍നിന്നു പുറപ്പെട്ട വിമാനം പൊഖാറ രാജ്യാന്തരവിമാനത്തില് ഇറങ്ങുന്നതിനിടെയാണ് തകര്‍ന്നുവീണത്.