ന്യൂഡൽഹി: നേപ്പാളിൽ വനത്തിലകപ്പെട്ട വിനോദസഞ്ചാരികളായ മൂന്ന് ഇന്ത്യക്കാരെയും ഗൈഡിനെയും 10 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തി.
കാഠ്മണ്ഡുവിൽനിന്ന് 30 കിലോമീറ്റർ കിഴക്ക് ഭക്തപുർ ജില്ലയിലെ നാഗർകോട്ട് വനത്തിലാണ് സംഘം വഴിതെറ്റി അകപ്പെട്ടത്. തെരച്ചിലിൽ ഹൽഹലെ ഖൗപ പ്രദേശത്താണ് ഇവരെ കണ്ടെത്തിയത്.
അട്ടയുടെ കടിയേറ്റതല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നും ഇവർക്കുണ്ടായിരുന്നില്ല. നിതിൻ തിവാരി, രശ്മി തിവാരി, തനിഷ് തിവാരി എന്നീ വിനോദസഞ്ചാരികളും ഗൈഡ് ഹരി പ്രസാദ് ഖരേലിയുമാണ് സംഘത്തിലുണ്ടായിരുന്നത്.