പാക്കിസ്ഥാനിലെ ചായക്കച്ചവടക്കാരന്‍ അര്‍ഷാദ് ഖാന്റെ സൗന്ദര്യത്തെ ലോകത്തിനു കാണിച്ചുകൊടുത്ത സോഷ്യല്‍മീഡിയയ്ക്ക് അടുത്ത ഇരയെ (നല്ല അര്‍ഥത്തിലാണ് കേട്ടോ) കിട്ടി. നേപ്പാളില്‍ നിന്നാണ് ചായവാലയ്ക്കു പിന്‍ഗാമിയെ കിട്ടിയത്. ഗോര്‍ഖയ്ക്കും ചിത്വാനും ഇടയിലുള്ള പാലത്തിലൂടെ പച്ചക്കറി ചുമന്ന് പോകുന്ന യുവതിയുടെ ചിത്രം രൂപേന്ദ്ര മഹാജന്‍ എന്നയാളാണ് പകര്‍ത്തിയത്. പച്ചക്കറി ക്കുട്ടയ്ക്കു മുമ്പില്‍ ഫോണ്‍ പിടിച്ചു നില്‍ക്കുന്ന മറ്റൊരു ചിത്രവും ഇയാള്‍ കാമറയിലെടുത്തിരുന്നു. നവമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ ഈ ചിത്രങ്ങള്‍ പറപറന്നു. അര്‍ഷാദ് ഖാനെ പോലെ യുവതിയും ലോകപ്രശസ്തയായി.
പെണ്‍കുട്ടിയെ പച്ചക്കറി വില്‍പന നടത്തുന്നതിന്റെയും പച്ചക്കറി കുട്ട പുറത്തേറ്റി നടക്കുന്നതിന്റെയും ചിത്രങ്ങളാണ് മഹാജന്‍ പോസ്റ്റ് ചെയ്തത്. തര്‍ക്കാരിവാലി (പച്ചക്കറി കച്ചവടക്കാരി) എന്ന ഹാഷ് ടാഗില്‍ ഈ യുവതി ഇപ്പോള്‍ ട്വറ്ററില്‍ നിറയുകയാണ്. മനംകവര്‍ന്ന ഈ സുന്ദരിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇവളുടെ സൗന്ദര്യം കാണാന്‍ നേപ്പാളിലേക്ക് വിമാനം കയറിയാലും നഷ്ടമാകില്ലെന്നാണ് ചില വിരുതന്മാരുടെ കമന്റ്.
പച്ചക്കറിക്കാരി പെണ്ണേ നീയൊരു… ചായവാലയ്ക്കു പിന്നാലെ നേപ്പാളി പച്ചക്കറി വില്പനക്കാരിയുടെ സൗന്ദര്യത്തില്‍ ഭ്രമിച്ച് സോഷ്യല്‍മീഡിയ
