കാഠ്മണ്ഡു: നേപ്പാളിൽ കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 65 ആയി. മുപ്പതോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് പലഭാഗത്തും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച മുതൽ പെയ്യുന്ന ശക്തമായ മഴയാണ് മധ്യ- കിഴക്കൻ നേപ്പാളിനെ ദുരിതത്തിലാക്കിയത്. നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. 25 ജില്ലകളിലെ പതിനായിരത്തിലധികം ഭവനങ്ങളിലുള്ളവർ കെടുതികൾ നേരിടുകയാണ്.