ഭുവനേശ്വർ (ഒഡീഷ): ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയിൽ നേപ്പാൾ സ്വദേശിനിയായ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാർഥികൾ പ്രതിഷേധം ശക്തമാക്കി.
കാമ്പസിൽനിന്നു പ്രതിഷേധിച്ച വിദ്യാർഥികളെ നീക്കം ചെയ്യാൻ സുരക്ഷാ ജീവനക്കാരും സർവകലാശാല ഉദ്യോഗസ്ഥരും ബലപ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ട് അഞ്ച് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ഡയറക്ടർമാരെയും രണ്ട് സുരക്ഷാ ഗാർഡുകളെയുമാണ് അറസ്റ്റ് ചെയ്തത്.
വിദ്യാർഥിനിയുടെ മരണത്തിൽ നീതിതേടി 500ലേറെ നേപ്പാളി വിദ്യാർഥികളാണ് പ്രതിഷേധപ്രകടനം നടത്തിയത്. വിഷയം നയതന്ത്ര ഇടപെടലിലേക്കും നയിച്ചു. സംഭവത്തിൽ വൈസ് ചാൻസലർ ക്ഷമാപണം നടത്തി.