നെപ്പോട്ടിസം സി​നി​മ​ക​ൾ ന​ഷ്‌​ട​പ്പെ​ടുത്തിയെന്ന് രാ​കു​ൽ പ്രീ​ത് സിം​ഗ്

നെ​പ്പോ​ട്ടി​സം (സ്വ​ജ​ന പ​ക്ഷ​പാ​തം) കാ​ര​ണം ത​നി​ക്ക് സി​നി​മ​ക​ൾ ന​ഷ്‌​ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ന​ടി രാ​കു​ൽ പ്രീ​ത് സിം​ഗ്. നെ​പ്പോ​ട്ടി​സം ജീ​വി​ത യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്നും ആ​ളു​ക​ൾ അ​ത് എ​ത്ര വേ​ഗ​ത്തി​ൽ അം​ഗീ​ക​രി​ക്കു​ന്നു​വോ അ​ത്ര​യും ന​ല്ല​താ​ണെ​ന്നും രാ​കു​ൽ പ്രീ​ത് പ​റ​ഞ്ഞു.

നെ​പ്പോ​ട്ടി​സം കാ​ര​ണം പ്രോ​ജ​ക്‌​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് താരം ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്. നെ​പ്പോ​ട്ടി​സ​ത്തി​ന്‍റെ ഫ​ല​മാ​യി നി​ങ്ങ​ൾ​ക്ക് ക​യ്പേ​റി​യ അ​നു​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കാം. എ​ന്നാ​ൽ ഇ​ത് സി​നി​മാ വ്യ​വ​സാ​യ​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലെ​ങ്കി​ല്‍ അ​ത് നി​ങ്ങ​ളു​ടെ അ​വ​സ​ര​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കാം.

മ​റ്റേ​തൊ​രു വ്യ​വ​സാ​യ​ത്തി​ലും. അ​താ​ണ് ജീ​വി​ത​മെ​ന്ന് ഞാ​ൻ ക​രു​തു​ന്നു. നി​ങ്ങ​ൾ ഇ​ത് എ​ത്ര​യും വേ​ഗം മ​ന​സി​ലാ​ക്കു​ന്നു​വോ അ​താ​ണ് നി​ങ്ങ​ളു​ടെ പു​രോ​ഗ​തി​ക്ക് ന​ല്ല​ത്. നാ​ളെ, എ​ന്‍റെ കു​ട്ടി​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലും സ​ഹാ​യം വേ​ണ​മെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും ഞാ​ൻ അ​വ​രെ സ​ഹാ​യി​ക്കും.

ഞാ​ൻ നേ​രി​ടേ​ണ്ടി വ​ന്ന അ​വ​സ്ഥ അ​വ​ര്‍​ക്ക് വ​രാ​ന്‍ ഞാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. അ​തു​പോ​ലെ, സ്റ്റാ​ര്‍ കി​ഡ്സി​ന് എ​ളു​പ്പം സി​നി​മ​യി​ല്‍ എ​ത്താ​ന്‍ സാ​ധി​ക്കു​ന്നു​വെ​ങ്കി​ല്‍ അ​ത് അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ ക​ഠി​നാ​ധ്വാ​നം ചെ​യ്ത​തു​കൊ​ണ്ടാ​ണ്. അ​തു​കൊ​ണ്ട് നെ​പ്പോ​ട്ടി​സം വ​ലി​യ പ്ര​ശ്ന​മാ​യി ഞാ​ന്‍ ചി​ന്തി​ക്കു​ന്നി​ല്ല.

അ​ത് ഒ​രു യാ​ഥാ​ർ​ഥ്യമാ​ണ്. എ​നി​ക്ക് അ​തു മൂ​ലം സി​നി​മ​ക​ൾ ന​ഷ്ട​മാ​യി, പ​ക്ഷെ അ​തി​ല്‍ എ​നി​ക്ക് ദുഃ​ഖ​മി​ല്ല. ഒ​രു​പ​ക്ഷേ ആ ​പ്രോ​ജ​ക്ടു​ക​ള്‍ എ​ന്നെ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​കി​ല്ല. ആ ​ദി​വ​സം ചി​ല​പ്പോ​ള്‍ വി​ഷ​മം തോ​ന്നും, എ​ന്നാ​ല്‍ പി​ന്നീ​ട് അ​ത് മ​റ​ക്കും- രാ​കു​ല്‍ പ്രീ​ത് സിം​ഗ് പ​റ​ഞ്ഞു. ക​മ​ല്‍​ഹാ​സ​ന്‍ നാ​യ​ക​നാ​യി ജൂ​ലൈ​യി​ല്‍ ഇ​റ​ങ്ങി​യ ഇ​ന്ത്യ​ന്‍ 2 എ​ന്ന ചി​ത്ര​ത്തി​ലാ​ണ് രാ​കു​ല്‍ അ​വ​സാ​നം അ​ഭി​ന​യി​ച്ച​ത്. ചി​ത്ര​ത്തി​ല്‍ സി​ദ്ധാ​ര്‍​ഥി​ന്‍റെ ജോ​ഡി​യാ​യ​ണ് രാ​കു​ല്‍ എ​ത്തി​യ​ത്.

Related posts

Leave a Comment