ഹോളിവുഡിൽ തിരക്കേറിയ നടനായി മാറുന്ന തെന്നിന്ത്യൻ നടൻ നെപ്പോളിയന് അഭിനന്ദനവുമായി ഷമ്മി തിലകൻ. തന്റെ ഫേസ്ബുക്ക് പേജിൽ കൂടി അൽപ്പം വ്യത്യസ്തമായാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.
ചെറുപ്പത്തിൽ നാടകം കളിച്ചു നടക്കാതെ ഇംഗ്ലീഷ് പഠിച്ചാൽ മതിയായിരുന്നുവെന്നാണ് ഷമ്മി തിലകൻ ഫേസ്ബുക്കിൽ കുറിച്ചത്. “പണ്ട് പള്ളിക്കൂടത്തിൽ പഠിക്കുന്നതിനു പകരം നാടകം കളിച്ചു നടന്നു. അന്ന് പത്ത് ഇംഗ്ലീഷ് പഠിച്ചിരുന്നേൽ വല്ല ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നു..! അച്ഛൻ_ചെയ്ത_ദ്രോഹമേ..! ഇനി പറഞ്ഞിട്ടെന്താ കാര്യം..?! . അഭിനന്ദനങ്ങൾ നെപ്പോളിയൻ സാർ’. ഷമ്മി തലകൻ കുറിച്ചു.