വേണി പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ്. ചിദംബരകൃഷ്ണൻ നിർമിച്ച് രഞ്ജിത്ത് ജി.വി രചനയും സംവിധാനവും നിർവഹിക്കുന്ന നേരറിയും നേരത്ത് എന്ന സിനിമയുടെ ചിത്രീകരണം പൂജാ ചടങ്ങുകളോടെ തിരുവനന്തപുരത്ത് തുടങ്ങി.
സാമൂഹികമായി രണ്ടു തലങ്ങളിൽ ജീവിക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളായ സണ്ണിയും അപർണയും തമ്മിലുള്ള തീവ്രപ്രണയവും തുടർന്നുണ്ടാകുന്ന സങ്കീർണങ്ങളായ സംഭവവികാസങ്ങളുമാണ് പ്രമേയമാക്കുന്നത്
അഭിറാം രാധാകൃഷ്ണനും ഫറാ ഷിബ്ലയുമാണ് ലീഡ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ സ്വാതിദാസ് പ്രഭു, രാജേഷ് അഴിക്കോടൻ, കല സുബ്രമണ്യൻ എന്നിവരും കഥാപാത്രങ്ങളാകുന്നു.
ബാനർ – വേണി പ്രൊഡക്ഷൻസ്, രചന, സംവിധാനം – രഞ്ജിത്ത് ജി. വി, നിർമ്മാണം – എസ്. ചിദംബരകൃഷ്ണൻ, ഛായാഗ്രഹണം – ഉദയൻ അമ്പാടി, എഡിറ്റിംഗ് – മനു ഷാജു, ഗാനരചന – സന്തോഷ് വർമ്മ, സംഗീതം – ടി.എസ്. വിഷ്ണു, പ്രൊഡക്ഷൻ കൺട്രോളർ -കല്ലാർ അനിൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -ജിനി സുധാകരൻ, അസ്സോസിയേറ്റ് ഡയറക്ടർ – അരുൺ ഉടുമ്പ്ഞ്ചോല, കല- അജയ്. ജി അമ്പലത്തറ, കോസ്റ്റ്യും – റാണ പ്രതാപ്, ചമയം – അനിൽ നേമം, സ്റ്റിൽസ് – നൗഷാദ് കണ്ണൂർ, ഡിസൈൻസ് – പ്രമേഷ് പ്രഭാകർ, പിആർഒ- അജയ് തുണ്ടത്തിൽ.