‘നേ​രി​നെ നെ​ഞ്ചി​ലേ​റ്റി​യ ജ​ന​മ​ന​സു​ക​ൾ​ക്ക് ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി’; അൻപതാം ദിന സന്തോഷവുമായി താരരാജാവ് മോഹൻലാൽ

മോ​ഹ​ൻ​ലാ​ൽ- ജീ​ത്തു ജോ​സ​ഫ് കൂ​ട്ടു​കെ​ട്ടി​ൽ തി​ള​ങ്ങി​യ ചി​ത്ര​മാ​ണ് ‘നേ​ര്’. ചി​ത്രം ഇ​പ്പോ​ൾ അ​ൻ​പ​ത് ദി​വ​സ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​രി​ക്കു​ക​യാ​ണ്. താ​ര​രാ​ജാ​വ് മോ​ഹ​ൻ​ലാ​ൽ ആ​ണ് ഇ​ക്കാ​ര്യം ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ അ​റി​യി​ച്ച​ത്. ‘വി​ജ​യ​ക​ര​മാ​യ 50-ാം ദി​വ​സം ആ​ഘോ​ഷി​ക്കു​ക​യാ​ണ്. ലോ​ക​മെ​മ്പാ​ടു​മാ​യി നേ​രി​ന് ല​ഭി​ച്ച സ്വീ​ക​ര​ണ​ത്തി​ന് ഞ​ങ്ങ​ൾ ന​ന്ദി​യു​ള്ള​വ​രാ​ണ്’, എ​ന്നാ​ണ് മോ​ഹ​ൻ​ലാ​ൽ കു​റി​ച്ച​ത്.

May be an image of 9 people and text that says 'AASHIRVAD നേരിനെ നെഞ്ചിലേറ്റിയ ജനമനസ്സുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി 50 ദിവസത്തിലേക്ക് നേര് MBAVOOR ANTONY PERU SEEKINGJUSTICE JUSTICE SEEKING JEETHU JOSEPH FILM WRITTENBY SANT JOSEPH DOPSATS muG CEPHARS HARS FILM COMPANY PHF'

അ​ൻ​പ​ത് ദി​വ​സ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ നേ​രി​ന്‍റെ പു​തി​യ പോ​സ്റ്റ​റും അ​ണി​യ​റ​ക്കാ​ർ റി​ലീ​സ് ചെ​യ്തി​ട്ടു​ണ്ട്. ‘നേ​രി​നെ നെ​ഞ്ചി​ലേ​റ്റി​യ ജ​ന​മ​ന​സു​ക​ൾ​ക്ക് ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി’, എ​ന്നാ​ണ് പോ​സ്റ്റ​റി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്രം ഒ​ടി​ടി​യി​ൽ റി​ലീ​സ് ചെ​യ്തെ​ങ്കി​ലും ഇ​പ്പോ​ഴും ചി​ല തി​യ​റ്റ​റു​ക​ളി​ൽ നേ​ര് പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. 2023 ഡിസംബർ 21നാണ് മോഹൻലാൽ ചിത്രം തിയറ്ററിൽ എത്തിയത്. 

അനശ്വര രാജൻ, പ്രിയാമണി, ജ​ഗദീഷ്, സിദ്ദിഖ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം 100 കോടി ബിസിനസ് നേടിയെന്ന് നേരത്തെ നിർമാതാക്കൾ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം 100 കോടി അടിച്ച മൂന്നാമത്തെ സിനിമ കൂടിയാണ് നേര്.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

Related posts

Leave a Comment