ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ നേര് വൻ സ്വീകാര്യത നേടി മുന്നേറുകയാണ്. നേര് നൂറ് കോടി ബിസിനിസ് സ്വന്തമാക്കിയതായി നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസ് അറിയിച്ച വാർത്തയാണ് ഇപ്പോൾശ്രദ്ധ നേടുന്നത്. മലയാളികളുടെ ആശിർവാദത്തോടെ ഈ കൂട്ട്കെട്ട് 100കോടിയിൽ എന്ന കുറിപ്പോടെ ആശിർവാദ് സിനിമാസ് അവരുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് പങ്കുവച്ചു.
“എല്ലാ സ്നേഹത്തിനും നന്ദി! നേര് 100 കോടി ക്ലബിൽ എത്തിയിരിക്കുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കും സിനിമാപ്രവർത്തകർക്കും അണിയറ പ്രവർത്തകർക്കും നന്ദി’, എന്നാണ് ആശീർവാദ് സിനിമാസ് കുറിച്ചിരിക്കുന്നത്. പുലിമുരുകൻ, ലൂസിഫർ എന്നിവയ്ക്ക് പുറമെ മോഹൻലാലിന്റെ മൂന്നാമത്തെ നൂറ് കോടി ക്ലബ് ചിത്രമാണ് നേര്.
സിദ്ധിഖ്, ജഗദീഷ്, പ്രിയാമണി, അനശ്വര രാജന്, ശാന്തി മായാദേവി, ഗണേഷ് കുമാര്‍, നന്ദു, അദിതി രവി, ശ്രീധന്യ, രശ്മി അനില്‍, തുടങ്ങിയവരും പ്രധാന വേഷത്തില്‍ നേരിൽ എത്തിയിരുന്നു. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.