പ്രമുഖ ഒടിടി സേവനമായ നെറ്റ്ഫ്ലിക്സ് അവരുടെ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വർധിപ്പിക്കാനൊരുങ്ങുന്ന എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. അമേരിക്കയിലും കാനഡയിലുമാവും ആദ്യം നിരക്ക് വർധനവ് ഉണ്ടാവുക. എത്ര ശതമാനമാണ് വർധനവ് ഉണ്ടാവുന്നതിനെ കുറിച്ച് വ്യക്തതയില്ല.
നെറ്റ്ഫ്ലിക്സ് അക്കൗണ്ട് പാസ് വേഡ് വീടിന് പുറത്തുള്ള ഒരാളുമായി പങ്കിടുന്നതിന് പ്രതിമാസം $7.99 അധികമായി ഈടാക്കുകയും ചെയ്തിരുന്നു.ഇത് വിജയിച്ചു എന്നതാണ് നിലവിലെ വിവരം. പാസ്വേഡ് പങ്കുവെക്കലിന് തടയിട്ടതിനു പിന്നാലെയാണ് നെറ്റ്ഫ്ലിക്സ് അവരുടെ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വർധിപ്പിക്കാനൊരുങ്ങുന്നത്. പാസ്വേഡ് പങ്കുവെക്കൽ തടഞ്ഞതോടെ 6 മില്ല്യൺ പുതിയ സബ്സ്ക്രൈബേഴ്സാണ് നെറ്റ്ഫ്ലിക്സിന് ഉണ്ടായത്.