നിരവധി മനോഹര ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച നിർമാതാവും ശ്രീ ഗോകുലം മൂവീസിന്റെ ഉടമയുമായ ഗോകുലൻ ഗോപാലൻ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര സമര നേതാവായിരുന്ന സുഭാഷ് ചന്ദ്രബോസിന്റെ കഥ പറയുന്ന ചിത്രത്തിൽ സുഭാഷ് ചന്ദ്രബോസായാണ് അദ്ദേഹം തിരശീലയിലെത്തുന്നത്. “നേതാജി’ എന്നാണ് ചിത്രത്തിന്റെ പേര്.
വിജീഷ് മണിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മുൻപ് വിശ്വഗുരു എന്ന സിനിമയിലൂടെ ഏറ്റവും വേഗത്തിൽ സിനിമ പൂർത്തികരിച്ച് റിലീസ് ചെയ്ത് ഗിന്നസ് റെക്കാർഡ് നേടിയ ആളാണ് വിജീഷ് മണി.
മോഹൻലാൽ-റോഷൻ ആൻഡ്രൂസ്-നിവിൻ പോളി കൂട്ടുകെട്ടിലൊരുങ്ങിയ കായംകുളം കൊച്ചുണ്ണിയാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിലൊരുങ്ങിയ അവസാന ചിത്രം.