ടെഹ്റാൻ: ഗാസയിലെ സാധാരണ ജനങ്ങൾക്കെതിരേ നടത്തിയ വ്യാപക ആക്രമണങ്ങൾ നടത്തിയതിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള നേതാക്കൾക്ക് വധശിക്ഷ നൽകണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി.
അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) നെതന്യാഹു ഉൾപ്പെടെയുള്ള ഇസ്രയേൽ നേതാക്കൾക്കെതിരേ യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് അറസ്റ്റ് വാറണ്ട് പുറപ്പെടുച്ച സാഹചര്യത്തിലാണ് വധശിക്ഷ നൽകണമെന്ന ആവശ്യവുമായി ഖമേനി രംഗത്തെത്തിയത്. അതേസമയം, ഗാസയിലെ യുദ്ധക്കുറ്റങ്ങൾ ഇസ്രയേൽ നിരസിച്ചു.