ജാ​​​തി​​​ക്കവി​​​പ​​​ണി വി​​​ല​​​ത്ത​​​ക​​​ർ​​​ച്ച​​​യി​​​ൽ; കി​​​ലോ​​​ഗ്രാ​​മി​​ന് 500 രൂ​​​പ​​​ കുറഞ്ഞു

K-JATHIകൊ​​​ച്ചി: ജാ​​​തി​​​ക്കവി​​​പ​​​ണി​​​യി​​​ലും വി​​​ല​​​ത്ത​​​ക​​​ർ​​​ച്ച. ക​​​ഴി​​​ഞ്ഞ മൂ​​​ന്നാ​​​ഴ്ച​​​യ്ക്കി​​​ടെ ചു​​​വ​​​ന്ന ഫ്ല​​​വ​​​റി​​​ന്‍റെ വി​​​ല​​​യി​​​ൽ കി​​​ലോ​​​ഗ്രാ​​മി​​ന് 500 രൂ​​​പ​​​യാ​​​ണു കു​​​റ​​​ഞ്ഞ​​​ത്. ജാ​​​തി​​​ക്ക പ​​​രി​​​പ്പി​​​ന്‍റെ​​​യും പ​​​ത്രി​​​യു​​​ടെ​​​യും വി​​​ല​​​യി​​​ലും ഇ​​​ടി​​​വു​​​ണ്ടാ​​​യ​​​തു ക​​​ർ​​​ഷ​​​ക​​​രെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി. കേ​​​ര​​​ള​​​ത്തി​​​ൽ ജാ​​​തി​​​ക്കാ വ്യാ​​​പാ​​​ര​​​ത്തി​​​ന്‍റെ പു​​​തി​​​യ സീ​​​സ​​​ണ്‍ ആ​​​രം​​​ഭി​​​ക്കു​​​ന്പോ​​​ഴാ​​​ണ് അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യ വി​​​ല​​​യി​​​ടി​​​വ്.

ജാ​​​തി​​​ക്കൃ​​​ഷി​​​യു​​​ടെ​​​യും ക​​​ച്ച​​​വ​​​ട​​​ത്തി​​​ന്‍റെ​​​യും പ്ര​​​ധാ​​​ന മേ​​​ഖ​​​ല​​​യാ​​​യ കാ​​​ല​​​ടി​​​യി​​​ൽ 1,300 രൂ​​​പ​​​യ്ക്കാ​​​ണു മൂ​​​ന്നാ​​​ഴ്ച മു​​​മ്പു​​​വ​​​രെ ചു​​​വ​​​ന്ന ഫ്ലവ​​​റി​​​ന്‍റെ വ്യാ​​​പാ​​​രം ന​​​ട​​​ന്ന​​​ത്. ഇ​​​പ്പോ​​​ഴി​​​ത് 800ലേ​​​ക്കു താ​​​ണു. ക​​​ഴി​​​ഞ്ഞ​​ വ​​ർ​​ഷം ഇ​​​തേ​​സ​​​മ​​​യം 1,200നു ​​​മു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു വി​​​ല. പ​​​ത്രി​​​യു​​​ടെ വി​​​ല 650ൽ​​നി​​​ന്ന് അ​​​ഞ്ഞൂ​​​റി​​​ലെ​​​ത്തി. മ​​​ഞ്ഞ ഫ്ല​​​വ​​​ർ ഇ​​​പ്പോ​​​ൾ 1,150 രൂ​​​പ​​​യ്ക്കാ​​​ണു ക​​​ച്ച​​​വ​​​ടം ന​​​ട​​​ക്കു​​​ന്ന​​​ത്.

പ​​​രി​​​പ്പി​​​ന്‍റെ വി​​​ല​​​യി​​​ലും മൂ​​​ന്നാ​​​ഴ്‌ചയ്ക്കിടെ ഇ​​​ടി​​​വു​​​ണ്ടാ​​​യി. 550 രൂ​​​പ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​രി​​​പ്പ് ഇ​​​പ്പോ​​​ൾ ക​​​ച്ച​​​വ​​​ട​​​ക്കാ​​​ർ എ​​​ടു​​​ക്കു​​​ന്ന​​​തു 400-420 രൂ​​​പ​​​യ്ക്കാ​​​ണ്. തൊ​​​ണ്ടോ​​​ടു​​​കൂ​​​ടി​​​യ ജാ​​​തി​​​ക്ക​​​യ്ക്കു ക​​​ഴി​​​ഞ്ഞ മാ​​​സം 300 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു വി​​​ല. ഇ​​​പ്പോ​​​ഴ​​ത് 200ൽ ​​താ​​ഴെ.

സീ​​​സ​​​ണ്‍ സ​​​ജീ​​​വ​​​മാ​​​കു​​​ന്ന​​​തോ​​​ടെ വി​​​ല​​​യി​​​ൽ ഇ​​​നി​​​യും ഇ​​​ടി​​​വു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു ക​​​ച്ച​​​വ​​​ട​​​ക്കാ​​​ർ പ​​​റ​​​യു​​​ന്ന​​​ത്. ഇ​​പ്പോ​​ഴ​​ത്തെ വി​​ല​​യി​​ടി​​വ് അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​ണെ​​​ന്നു ചെ​​​റു​​​കി​​​ട ജാ​​​തി​​​ക്കാ വ്യാ​​​പാ​​​രി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​പി. ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു. മ​​​ഴ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ ഫ്ലവ​​​റി​​​ന്‍റെ​​​യും പ​​​രി​​​പ്പി​​​ന്‍റെ​​​യും ഗു​​​ണ​​​മേ​​ന്മ​​യി​​​ലും കു​​​റ​​​വു​​​ണ്ടാ​​​കും. ഇ​​തും വി​​ല​​യെ ബാ​​ധി​​ക്കും.

സ്വ​​​ന്തം തോ​​​ട്ട​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മേ, തോ​​​ട്ട​​​ങ്ങ​​​ൾ പാ​​​ട്ട​​​ത്തി​​​നെ​​​ടു​​​ത്ത് ജാ​​​തി​ക്കൃ​​​ഷി​ ന​​​ട​​​ത്തു​​​ന്ന ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു ക​​ർ​​ഷ​​ക​​ർ മ​​ധ്യ​​കേ​​ര​​ള​​ത്തി​​ലു​​ണ്ട്. കാ​​​ല​​​ടി​​​യി​​​ലും പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ലും ചെ​​റു​​കി​​ട​​ക്കാ​​രും വ​​ൻ​​കി​​ട​​ക്കാ​​രു​​മാ​​യ നി​​ര​​വ​​ധി ജാ​​​തി​​​ക്കാ വ്യാ​​​പാ​​​രി​​​ക​​​ളു​​മു​​​ണ്ട്. ക​​ടു​​ത്ത വേ​​ന​​ലി​​നെ​​ത്തു​​ട​​ർ​​ന്ന് ഉ​​ത്പാ​​ദ​​നം ഗ​​ണ്യ​​മാ​​യി കു​​റ​​ഞ്ഞ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വി​​ല​​യി​​ടി​​വുകൂ​​ടി വ​​ന്ന​​തോ​​ടെ ക​​ർ​​ഷ​​ക​​ർ നി​​രാ​​ശ​​യി​​ലാ​​ണ്.

ഏ​​​പ്രി​​​ൽ മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ വ​​​രെ​​​യാ​​​ണു ജാ​​​തി​​​ക്ക വി​​​പ​​​ണ​​​ന​​​ത്തി​​​ന്‍റെ സീ​​​സ​​​ണാ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. പ്രാ​​​ദേ​​​ശി​​​ക വി​​​പ​​​ണി​​​ക്കു പു​​​റ​​​മേ, മും​​​ബൈ, കോ​​​ൽ​​​ക്ക​​​ത്ത, ഡ​​​ൽ​​​ഹി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കും ഏ​​​താ​​​നും വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കും കാ​​​ല​​​ടി​​​യി​​​ൽ​​നി​​​ന്നു​​​ള്ള ജാ​​​തി​​​ക്ക ക​​​യ​​​റ്റി​​​ അ​​​യ്ക്കു​​​ന്നു​​​ണ്ട്.

സി​​​ജോ പൈ​​​നാ​​​ട​​​ത്ത്



 

Related posts