നെ​റ്റ് വ​ർ​ക്ക്  ക​വ​റേ​ജ് മാ​പ്പു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ  മൊ​ബൈ​ൽ ക​മ്പ​നി​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി ട്രാ​യ്

കൊ​ല്ലം: നെ​റ്റ് വ​ർ​ക്ക് ക​വ​റേ​ജ് മാ​പ്പു​ക​ൾ നി​ർ​ബ​ന്ധ​മാ​യും പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന് രാ​ജ്യ​ത്തെ മൊ​ബൈ​ൽ സേ​വ​ന​ദാ​താ​ക്ക​ൾ​ക്ക് ട്രാ​യ് നി​ർ​ദേ​ശം. ഇ​തി​ന് ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്ക് ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ സ​മ​യ പ​രി​ധി​യും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. മാ​പ്പു​ക​ൾ ഏ​പ്രി​ൽ ഒ​ന്നി​ന് മു​മ്പ് പൂ​ർ​ണ​മാ​യും പ്ര​സി​ദ്ധീ​ക​രി​ക്ക​ണം എ​ന്നാ​ണ് നി​ർ​ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

ബി​എ​സ്എ​ൻ​എ​ൽ, വി​ഐ, റി​ല​യ​ൻ​സ് ജി​യോ, ഭാ​ര​തി എ​യ​ർ​ടെ​ൽ തു​ട​ങ്ങി ഈ ​രം​ഗ​ത്തെ എ​ല്ലാ ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്കും നി​ർ​ദേ​ശം ബാ​ധ​ക​മാ​ണ്.സേ​വ​ന​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ഇ​തു വ​ഴി ട്രാ​യ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​മെ​ച്ച​പ്പെ​ടു​ത്ത​ൽ ഉ​പ​യോ​ക്കാ​ക്ക​ൾ​ക്ക് അ​വ​രു​ടെ ഇ​ഷ്ട​പ്പെ​ട്ട ഓ​പ്പ​റേ​റ്റ​റെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ പ്ര​യോ​ജ​ന​വും ചെ​യ്യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

എ​ല്ലാ ടെ​ലി​കോം ക​മ്പ​നി​ക​ളും അ​വ​രു​ടെ വെ​ബ്സൈ​റ്റു​ക​ളി​ൽ നി​ർ​ബ​ന്ധ​മാ​യും അ​വ​രു​ടെ നെ​റ്റ് വ​ർ​ക്ക് ക​വ​റേ​ജ് മാ​പ്പു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്ക​ണം. ക​മ്പ​നി​ക​ൾ ത​ങ്ങ​ളു​ടെ ര​ണ്ട് – ജി, ​മൂ​ന്ന് – ജി, ​നാ​ല്- ജി, ​അ​ഞ്ച് – ജി ​ക​വ​റേ​ജു​ക​ൾ വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ക്കു​ന്ന ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ മാ​പ്പു​ക​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കേ​ണ്ട​ത്.

നി​ല​വി​ൽ ചി​ല ക​മ്പ​നി​ക​ൾ ഭാ​ഗി​ക​മാ​യി അ​വ​രു​ടെ നെ​റ്റ് വ​ർ​ക്ക് ക​വ​റേ​ജ് മാ​പ്പു​ക​ൾ ഓ​ൺ​ലൈ​നി​ൽ പ​ങ്കി​ടു​ന്നു​ണ്ട്.ത​ൽ​ഫ​ല​മാ​യി ഉ​പ​യോ​ക്താ​ക്ക​ൾ പു​തി​യ സിം ​പ​രി​ഗ​ണി​ക്കു​മ്പോ​ഴും സേ​വ​ന ദാ​താ​ക്ക​ളെ മാ​റു​മ്പോ​ഴും അ​വ​രു​ടെ പ്ര​ദേ​ശ​ത്ത് ഏ​ത് ഓ​പ്പ​റേ​റ്റ​ർ മി​ക​ച്ച നെ​റ്റ് വ​ർ​ക്ക് സേ​വ​നം വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത് എ​ന്ന​ത് സം​ബ​ന്ധി​ച്ച വി​ശ്വ​സ​നീ​യ വി​വ​ര​ങ്ങ​ൾ അ​വ​ർ​ക്ക് പ​ല​പ്പോ​ഴും ല​ഭി​ക്കാ​റി​ല്ല.

എ​ന്നാ​ൽ പു​തി​യ നി​ർ​ദേ​ശം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നാ​ൽ നെ​റ്റ് വ​ർ​ക്ക് ക​വ​റേ​ജ് മാ​പ്പു​ക​ളി​ലേ​ക്കു​ള്ള ആ​ക്സ​സ് ഉ​പ​യോ​ഗി​ച്ച് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഓ​രോ ടെ​ലി​കോം ഓ​പ്പ​റേ​റ്റ​റു​ടെ​യും നി​ല​വി​ലു​ള്ള നി​ല​വി​ലു​ള്ള സേ​വ​നം വി​ല​യി​രു​ത്താ​ൻ ക​ഴി​യും.

മോ​ശം ക​വ​റേ​ജു​ള്ള സ്ഥ​ല​ത്ത് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​നം ല​ഭി​ക്കി​ല്ല. എ​ന്നാ​ൽ മാ​പ്പ് ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ വെ​ബ്സൈ​റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കു​മ്പോ​ൾ ഇ​തി​ന് ഒ​രു പ​രി​ധി വ​രെ മാ​റ്റം വ​രു​മെ​ന്നാ​ണ് ട്രാ​യ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഇ​ത് കൂ​ടാ​തെ പ്ര​ത്യേ​ക മേ​ഖ​ല​ക​ളി​ൽ വ​യ​ർ​ലെ​സ് വോ​യ്സ്, ബ്രോ​ഡ് ബാ​ന്‍റ് എ​ന്നീ സേ​വ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ക​മ്പ​നി​ക​ൾ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ലു​ണ്ട്. ഇ​ത് കൂ​ടാ​തെ ക​വ​റേ​ജ് മാ​പ്പു​ക​ൾ ടെ​ലി​കോം ക​മ്പ​നി​ക​ൾ അ​വ​രു​ടെ ആ​പ്പു​ക​ൾ വ​ഴി​യും ഉ​പ​യോ​ക്താ​ൾ​ക്ക് ല​ഭ്യ​മാ​ക്ക​ണം.

ഓ​പ്പ​റേ​റ്റ​ർ​മാ​ർ അ​വ​രു​ടെ ക​വ​റേ​ജ് മാ​പ്പു​ക​ൾ ത​ങ്ങ​ളു​ടെ ഹോം ​പേ​ജി​ൽ വ്യ​ക്ത​മാ​യ ലോ​ഗോ​യോ​ടെ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും ട്രാ​യ് നി​ഷ്ക​ർ​ഷി​ക്കു​ന്നു. കൂ​ടു​ത​ൽ ക​വ​റേ​ജ് ഏ​രി​യ​ക​ൾ വ​രു​മ്പോ​ൾ ഇ​വ കൃ​ത്യ​മാ​യി അ​പ്ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്നും വ്യ​വ​സ്ഥ​യു​ണ്ട്.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment