തൃശൂർ: റെയിൽവേ സ്റ്റേഷന്റെ മേൽപ്പാലത്തിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിൽ കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബാഗ് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ജനിച്ച് ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെതാണെന്നാണ് സംശയം. ആരാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം.
അടിച്ചുവാരാൻ എത്തിയ ശോഭന എന്ന ജീവനക്കാരിയാണ് ബാഗ് തുറന്ന് നോക്കിയത്. തുടർന്ന് റെയിൽവേ പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയായിരുന്നു.
കുഞ്ഞ് മരിച്ചെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.