ആ​ശു​പ​ത്രി​യി​ലെ ച​വ​റ്റു​കു​ട്ട​യി​ൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം; കേ​സെ​ടു​ത്ത് പോ​ലീ​സ്

മും​ബൈ: ആ​ശു​പ​ത്രി വ​ള​പ്പി​ലെ ച​വ​റ്റു​കു​ട്ട​യ്ക്കു​ള്ളി​ൽ നിന്ന് ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ മും​ബൈ പോ​ലീ​സ് കേ​സെ​ടു​ത്തു.

സി​യോ​ൺ ഹോ​സ്പി​റ്റ​ൽ എ​ന്ന​റി​യ​പ്പെ​ടു​ന്ന മും​ബൈയിലെ, ലോ​ക​മാ​ന്യ തി​ല​ക് മു​നി​സി​പ്പ​ൽ ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ൽ ജോ​ലി ചെ​യ്യു​ന്ന സ്വീ​പ്പ​റാ​ണ് മൃ​ത​ദേ​ഹം ശു​ചി​മു​റി​യി​ലെ ച​വ​റ്റു​കു​ട്ട​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് ഡ്യൂ​ട്ടി ഡോ​ക്ട​ർ​മാ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ കു​ഞ്ഞ് മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. പി​ന്നാ​ലെ ഡോ​ക്‌​ട​ർ​മാ​ർ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ച ശേ​ഷം പോ​ലീ​സി​ൽ അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നാ​യി ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​സി​ടി​വി ക്യാ​മ​റ​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. 

Related posts

Leave a Comment