ന​വ​ജാ​ത ശി​ശു​വി​നെ അ​മ്മ കൊ​ന്ന് കു​ഴി​ച്ചു മൂ​ടി​യ സം​ഭ​വം; കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു

മ​ല​പ്പു​റം: താ​നൂ​രി​ൽ അ​മ്മ കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു മു​ടി​യ മൂ​ന്ന് ദി​വ​സം പ്രാ​യ​മു​ള്ള ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. തു​ട​ർ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മൃ​ത​ദേ​ഹം മാറ്റി.

മൂ​ന്ന് ദി​വ​സം മു​മ്പ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​ച്ച് ജ​ന്മം ന​ൽ​കി​യ കു​ഞ്ഞി​നെ താ​നൂ​ർ സ്വ​ദേ​ശി ജു​മൈ​ല​ത്ത് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

തു​ട​ർ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ വീ​ടി​ന് അ​ടു​ത്തു​ള്ള പ​റ​മ്പി​ൽ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം കു​ഴി​ച്ചു മൂ​ടി​യ​താ​യി ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പി​ന്നാ​ലെ ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

ഒ​രു​വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ഭ​ര്‍​ത്താ​വു​മാ​യി പി​രി​ഞ്ഞാ​ണ് ജു​മൈ​ല​ത്ത് താ​മ​സി​ക്കു​ന്ന​ത്. ഇ​തേ തു​ട​ര്‍​ന്നു​ള്ള മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ കൊ​ണ്ടും പ്ര​സ​വം ന​ട​ന്ന​താ​യി മ​റ്റാ​രും അ​റി​യാ​തി​രി​ക്കാ​നു​മാ​യാ​ണ് താ​ന്‍ കു​ഞ്ഞി​നെ കൊ​ന്ന​തെ​ന്നും യു​വ​തി പോ​ലീ​സി​നോ​ട് വെളിപ്പെടുത്തി. 

ഫെ​ബ്രു​വ​രി 26ന് ​ആ​ണ് ജു​മൈ​ല​ത്ത് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​വ​ച്ച് കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കു​ന്ന​ത്. തു​ട​ർ​ന്ന് താ​നൂ​രി​ലെ വീ​ട്ടി​ലേ​ക്ക് കു​ഞ്ഞു​മാ​യെ​ത്തു​ക​യും ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ കു​ഞ്ഞി​നെ മു​ക്കി​ക്കൊ​ന്നതിന് ശേഷം കുഴിച്ചുമൂടുകയുമായിരുന്നു. 

 

Related posts

Leave a Comment