ആലപ്പുഴ: തകഴി കുന്നുമ്മയില്‍ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടി. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്.
സംഭവത്തില്‍ യുവതിയുടെ കാമുകനും സുഹൃത്തും അറസ്റ്റില്‍. ഇവര്‍ തകഴി സ്വദേശികളാണെന്ന് പോലീസ് അറിയിച്ചു.
പ്രതികളുമായി ഇന്ന് പോലീസ് തെളിവെടുപ്പ് നടത്തും. യുവതിയും കാമുകനും ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് പഠിച്ച ശേഷം തിരുവനന്തപുരത്ത് ജോലി ചെയ്തു വരുന്നതിനിടയിലാണ് അടുപ്പത്തിലായത്.
തുടര്‍ന്ന് യുവതി ഗര്‍ഭിണിയാവുകയും പ്രസവിക്കുകയും ചെയ്തു. സംഭവം വീട്ടിലറിയാതിരിക്കാൻ കൊലപാതകം ചെയ്തതെന്നാണ് പോലീസിന്റെ സംശയം.