ഉപയോഗശൂന്യമായ ഒരു കരിങ്കൽ ക്വാറിയിൽ അതിമനോഹരമായ ഹോട്ടൽ നിർമിച്ച് വിനോദസഞ്ചാരികളെ ക്ഷണിക്കുകയാണ് ചൈന. ഷാംഗ്ഹായ് സിറ്റിയിൽ ഒരു കരിങ്കൽ ക്വാറി സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ഈ ഹോട്ടലിന്റെ നിർമാണം.
ഭൂമിക്ക് ഉപരിതലത്തിലായി രണ്ടു നിലകൾ സ്ഥിതി ചെയുന്പോൾ പതിനേഴ് നിലകളാണ് താഴേക്കു നിർമിച്ചിരിക്കുന്നത്. മാത്രമല്ല രണ്ടു നിലകൾ വെള്ളത്തിനടയിലും സ്ഥിതി ചെയ്യുന്നുണ്ട്. കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ പച്ച പരവതാനി വിരിച്ച പുൽമേടുകളാണുള്ളത്.
ഏകദേശം നൂറ് മീറ്റർ താഴ്ച്ചയിലാണ് ഈ അത്ഭുത ഹോട്ടലിന്റെ നിർമാണം. ഹോട്ടലിന്റെ ഡിസൈൻ രൂപകൽപ്പന ചെയ്തത് അത്കിൻസ് എന്ന ബ്രിട്ടീഷ് കന്പനിയാണ്. 383 മുറികളുള്ള ഈ ഹോട്ടലിന്റെ നിർമാണം 2013 നവംബറിലാണ് ആരംഭിച്ചത്.
ഈ ഹോട്ടലിന്റെ ഏറ്റവും താഴെയായി നിർമിച്ചിരിക്കുന്ന നീന്തൽ കുളത്തിലേക്ക് കെട്ടിടത്തിന്റെ മുകളിൽ നിന്നുംവരുന്ന കൃത്രിമ വെള്ളച്ചാട്ടം ദൃശ്യഭംഗിയ്ക്ക് മാറ്റുകൂട്ടുകയാണ്. സോഷ്യൽമീഡിയായിൽ പ്രചരിക്കുന്ന ഹോട്ടലിനെ തേടി ലോകത്തിന്റെ പലഭാഗത്തു നിന്നും ധാരാളമാളുകൾ ഒഴുകിയെത്തുന്നുമുണ്ട്.