ജനീവ: കോവിഡ്-19 വൈറസിന്റെ പുതിയൊരു വകഭേദംകൂടി കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയും അമേരിക്കയും അറിയിച്ചു.
ബിഎ.2.86 എന്ന പേരിൽ അറിയിപ്പെടുന്ന വൈറസ് വലിയതോതിൽ ജനിതകവ്യതിയാനത്തിനു വിധേയമായ ഒന്നാണ്.
വൈറസിന്റെ ആക്രമണശേഷി പഠിച്ചുവരികയാണ്. ഇസ്രയേൽ, അമേരിക്ക, ഡെന്മാർക്ക് രാജ്യങ്ങളിൽ മാത്രമാണു നിലവിൽ കണ്ടെത്തിയിട്ടുള്ളത്.
പല രാജ്യങ്ങളും കോവിഡിനെതിരായ പ്രതിരോധനടപടികൾ ഏതാണ്ട് അവസാനിപ്പിച്ച മട്ടാണ്. ജൂലൈ 17നും ഓഗസ്റ്റ് 13നും ഇടയ്ക്ക് ലോകത്ത് 14 ലക്ഷം പേർക്ക് കോവിഡ് പിടിപെട്ടുവെന്നും 2,300 പേർ മരിച്ചുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.