കോവിഡിനെതിരേയുള്ള വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനിന്റെ ഭാഗമായ പരീക്ഷണം വിജയമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്.
വൈറസ് പരീക്ഷിച്ച ആറ് റൂസസ് മക്കാക് കുരങ്ങുകളിലാണ് പ്രതീക്ഷയ്ക്കു വകയുള്ള ഫലം കണ്ടെത്തിയിരിക്കുന്നത്.
റൂസസ് മക്കാക് കുരങ്ങുകളില്‍ നടത്തിയ പരീക്ഷണം വിജയകരമായതു മനുഷ്യനിലും ഈ വാക്സിന്‍ ഗുണകരമാകുമെന്നതിന്റെ സൂചനയാണെന്ന് NIH വ്യക്തമാക്കി.
എന്നാല്‍ ഇത് മനുഷ്യനില്‍ പരീക്ഷിച്ചു തുടങ്ങിയിട്ടേ ഉള്ളൂ എന്നും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വക്താക്കള്‍ അറിയിച്ചു.
SARS-CoV-2 virus ബാധിച്ച ആറ് കുരങ്ങന്മാരിലാണ് ഈ വാക്സിന്‍ പരീക്ഷിച്ചത്. വീണ്ടും പരിശോധന നടത്തിയപ്പോള്‍ ഈ കുരങ്ങന്മാരുടെ ശ്വാസകോശത്തില്‍ നിന്നും വൈറസ് അപ്രത്യക്ഷമായിരുന്നു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്ഫഡും സംയുക്തമായി അമേരിക്കയില്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടിരിക്കുന്നത്.
SARS-CoV-2 virus ബാധിച്ച ആറ് കുരങ്ങന്മാര്‍ക്കും ഈ വാക്സിന്‍ പരീക്ഷിച്ചതിനുശേഷം ന്യൂമോണിയ ഉണ്ടായില്ലെന്നും മനുഷ്യന്റേതു പോലെയുള്ള ഇമ്യൂണ്‍ സിസ്റ്റം ആണ് റൂസസ് മക്കാക് കുരങ്ങുകള്‍ക്കുള്ളത്.
ഈ കണ്ടുപിടിത്തം WHO അംഗീകരിച്ചിട്ടുള്ള മെഡിക്കല്‍ ജേര്‍ണലുകളില്‍ പബ്ലിഷ് ചെയ്യാനിരിക്കുന്നതേയുള്ളൂ.
എങ്കിലും ഇത് വളരെ ആശാവഹമായ ഒരു മുന്നേറ്റമാണെന്നാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ പ്രൊഫസര്‍ സ്റ്റീഫന്‍ ഇവാന്‍സ് അഭിപ്രായപ്പെടുന്നത്.
ശാസ്ത്രജ്ഞയായ എലിസ ഗ്രനാറ്റൊ ആണ് ഈ വാക്സിന്‍ പരീക്ഷിക്കാന്‍ ആദ്യമായി മുന്നോട്ടു വന്നത്.
‘ഞാന്‍ ഒരു ശാസ്ത്രജ്ഞ ആയതു കൊണ്ടുതന്നെ സയന്‍സിനെ സപ്പോര്‍ട്ട് ചെയ്യുന്ന എന്ത് കാര്യവും ചെയ്യാന്‍ തയ്യാറാണ്.
മനുഷ്യരാശിക്കുവേണ്ടി എനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയകാര്യമാണിത് എന്ന് ഞാന്‍ കരുതുന്നു’ എന്നാണു എലിസ ഗ്രനാറ്റൊ പറയുന്നത്.
ഇതിന്റെ ഗുണഫലമറിഞ്ഞു ഇതില്‍ വിശ്വാസമര്‍പ്പിച്ച് ഏകദേശം ആയിരത്തോളം ആള്‍ക്കാരാണ് ബ്രിട്ടനില്‍ യൂണിവേഴ്‌സിറ്റി ഓഫ് ഓസ്ഫോഡില്‍ വാക്സിന്‍ പരീക്ഷണത്തിനായി മുന്നോട്ടു വന്നിരിക്കുന്നത്.
ലോകത്തിന്റെ വിവിധ കോണിലുള്ള ഗവേഷണശാലകളിലായി നൂറിലധികം വാക്‌സിനുകളാണ് കോവിഡിനെ തുരത്താനായി ഒരുങ്ങുന്നത്.