കണ്ണുള്ളപ്പോഴേ അതിന്റെ വിലയറിയൂ എന്നു പറയാറുണ്ട്. കാഴ്ച പോകുന്ന അവസ്ഥയെക്കുറിച്ച് കാഴ്ചയുള്ളവര്‍ക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. ഒരൊറ്റ ഡോസുകൊണ്ട് അന്ധത പൂര്‍ണമായും മാറ്റുന്ന മരുന്ന് ലോകശ്രദ്ധയാര്‍ജ്ജിക്കുകയാണ്.
ഫിലാഡല്‍ഫിയയിലെ സ്പാര്‍ക്ക് തെറാപ്യൂട്ടിക്സിന്റെ ലക്ഷ്വര്‍നയാണ് അപൂര്‍വമായ മരുന്ന് കണ്ടുപിടിച്ചത്. ഒറ്റഡോസ് ഉപയോഗിച്ചാല്‍ ജീവിതകാലം മുഴുവന്‍ ഫലം ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. പക്ഷേ വില കേള്‍ക്കുമ്പോള്‍ കണ്ണു തള്ളുമെന്ന് മാത്രം. ഏറെ ഫലപ്രദമായി മാറുന്ന ഒറ്റ ഡോസിന് വില അഞ്ചു കോടി രൂപ.
ആദ്യ ഡോസ് കൊണ്ടു തന്നെ രോഗിക്ക് കാഴ്ച പൂര്‍ണമായും തിരിച്ചുകിട്ടുമെന്നാണ് പറയുന്നത്. പൂര്‍ണ്ണമായും അന്ധത വരുത്തി വെയ്ക്കുന്ന റെറ്റീന നശിക്കുന്ന കണ്ണു രോഗത്തിനെതിരേ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന മരുന്ന് ജീന്‍ തെറാപ്പി വഴിയാണ് നിര്‍മിച്ചത്. പാരമ്പര്യമായി റെറ്റിന നശിക്കുന്നത് അപൂര്‍വ രോഗം 18 വയസിനു മുമ്പായി തന്നെ കാഴ്ച നശിപ്പിക്കും. നിലവില്‍ 1000ഓളം രോഗികളാണ് ഉള്ളത്. രോഗം അപൂര്‍വമായതിനാല്‍ തന്നെ 50 പേരില്‍ മാത്രമേ മരുന്ന് പരീക്ഷിച്ചിട്ടുള്ളൂ.
നശിച്ച ജീനുകളെ പുനര്‍നിര്‍മിക്കുന്ന ജീന്‍ തെറാപ്പി വഴി നിര്‍മിച്ച ആദ്യ അമേരിക്കന്‍ മരുന്നാണ്. മരുന്നിന് വന്‍ തുക ഈടാക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചതോടെ രോഗം മാറിയില്ലെങ്കില്‍ പണം തിരികെ കൊടുക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. വര്‍ഷം തോറും അമേരിക്കയില്‍ പത്തു പേര്‍ക്ക് ഈ രോഗം ഉണ്ടാകുന്നതായാണ് കണക്ക്.