ഇന്ധനങ്ങളുടെ വില കുത്തനെ ഉയരുമ്പോള്‍ ഇരുചക്രവാഹന പ്രേമികള്‍ക്ക് ആശ്വാസമാകുകയാണ് ഈ വാര്‍ത്ത. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇരുചക്രവാഹന സ്റ്റാര്‍ട്ടപ്പ് സ്ഥാപനമായ ടെക്കോ ഇലക്ട്രയുടെ മൂന്ന് പുതിയ ഇലക്ട്രിക് സ്കൂട്ടറുകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. 5-7 മണിക്കൂറിനുളളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാവുന്ന സ്കൂട്ടറുകളാണിവ.
നിലവില്‍ അഹമ്മദ്നഗര്‍, ഹൈദരാബാദ്, ലക്നൗ, നാഗ്പൂര്‍, പൂണെ, തെലുങ്കാന, വിജയവാഡ തുടങ്ങിയ 50 ഇടങ്ങളിലാണ് ടെക്കോ ഇലക്ട്രയ്ക്ക് ഡീലര്‍ഷിപ്പുകളുള്ളത്. ഉടന്‍ തന്നെ ബെംഗളൂരു, തമിഴ്നാട്, ഡല്‍ഹി, ജാര്‍ഖണ്ഡ്, ഹരിയാണ തുടങ്ങിയ ഇടങ്ങളിലും കമ്പനി ഡീലര്‍ഷിപ്പ് തുടങ്ങുമെന്നാണ് വിവരം. നിയോക്ക് 43,000 രൂപ, റാപ്റ്ററിന് 60,771 രൂപ, എമേര്‍ജിന് 72,247 രൂപ എന്നിങ്ങനെയാണ് സ്കൂട്ടറുകളുടെ പൂനെ എക്സ് ഷോറൂം വില.