മലയാള സിനിമയിലേക്കു ഇനിയൊരു നായികവരും. മഞ്ഞുകൊണ്ടു മഴനനഞ്ഞു അവൾക്കൊരു യാത്ര പോകാനുണ്ട്, ദൂരെ ദൂരേക്ക്. അങ്ങനെയൊരു യാത്ര അവൾ എപ്പോഴെങ്കിലും സ്വപ്നം കണ്ടിരിക്കണം. എങ്കിൽ ആ യാത്രയ്ക്ക് ഒരുങ്ങാം.
ധ്യാൻ ശ്രീനിവാസന്റെ റിലീസിന് ഒരുങ്ങുന്ന സച്ചിൻ എന്നി സിനിമയ്ക്ക് ശേഷം ജെ.ജെ. പ്രൊഡക്ഷൻസും ടി.ജി.എഫ്. ഫിലിംസും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രത്തിന് നായികയെ തേടുകയാണ്. ഇരുപതിനും ഇരുപത്തിയാറിനും ഇടയിൽ പ്രായം ഉണ്ടാവണം. നിരവധി വേദികളിൽ ഓഡിഷൻ നടത്തും.
ബുള്ളറ്റിന്റെ മുന്നിലിരിക്കാൻ അഞ്ചിനും പത്തിനും ഇടയിൽ പ്രായമുള്ള ആൺകുട്ടിയെയും പിന്നിലിരിക്കാൻ പന്ത്രണ്ടിനും പതിനാറിനും ഇടയിൽ പ്രായമുള്ള പെൺകുട്ടിയെയും അണിയറക്കാൻ തേടുകയാണ്.
അഭിനയമോഹികൾ ബയഡേറ്റയും വീഡിയോയും ഉൾപ്പെടുത്തി [email protected] എന്ന ഇ മെയിലിലേക്ക് അയയ്ക്കുക.