വടക്കുകിഴക്കൻ സംസ്ഥാനമായ നാഗാലാൻഡിൽനിന്നു പുതിയ സസ്യത്തെ കണ്ടെത്തി മലയാളി ഗവേഷകസംഘം. നാഗാലാൻഡിലെ ഫെക്ക് ജില്ലയിൽനിന്നുമാണ് ഗ്ലോബ കാഞ്ചിഗാന്ധി എന്ന ചെടി കണ്ടെത്തിയത്.
സിഞ്ചിബറേസിയ കുടുംബത്തിലാണ് പുതിയ സസ്യം ഉൾപ്പെടുന്നത്. അമേരിക്കയിലെ ഹാർവഡ് യൂണിവേഴ്സിറ്റിയിലെ സീനിയർ നോമൻക്ലേച്ചർ രജിസ്ട്രാർ കാഞ്ചി എൻ. ഗാന്ധിയോടുള്ള ബഹുമാന സൂചകമായാണ് ഈ സസ്യത്തിനു ഗ്ലോബ കാഞ്ചിഗാന്ധി എന്ന പേരു നല്കിയത്. അന്തർദേശീയ പ്രസിദ്ധീകരണമായ ‘തായ്വാനിയ’യിലാണ് പുതിയ സസ്യത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് (ഓട്ടോണമസ്) കോളജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ആൽഫ്രഡ്ജോ, കാലിക്കട്ട് സർവകലാശാലാ ബോട്ടണി പ്രഫസർ ഡോ. എം. സാബു, കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ് അസിസ്റ്റന്റ് പ്രഫസർ ഡോ. ഇ. സനോജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. വി.പി. തോമസ് എന്നിവരടങ്ങുന്ന ഗവേഷകസംഘമാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്.