വെള്ളപ്പാണ്ട് എന്ന അസുഖം മറ്റുള്ളവര്‍ക്ക് യാതൊരു പ്രശ്നവും ഉണ്ടാക്കില്ലെങ്കിലും ഈ രോഗമുള്ളവരെ പലപ്പോഴും സമൂഹം അകറ്റി നിര്‍ത്തുകയാണ് പതിവ്.ഇത്തരത്തില്‍ വെള്ളപ്പാണ്ടുകള്‍ കൊണ്ട് സമൂഹത്തിന്റെ കുത്തുവാക്കുകള്‍ ഏല്‍ക്കേണ്ടി വന്ന യുവാവിന്റെ കഥയാണ് ഇപ്പോള്‍ ഏവരുടെയും കണ്ണ് നിറയ്ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാണിത്. വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം വിവാഹം കഴിക്കാന്‍ ഒരുങ്ങിയപ്പോള്‍ ‘നിങ്ങള്‍ക്ക് നാണം ഇല്ലേ കല്യാണം ആലോചിക്കാന്‍’ എന്ന് പെണ്‍കുട്ടി ചോദിച്ച അനുഭവം അദ്ദേഹം പറയുന്നു. തന്നെ സമൂഹത്തില്‍ ഒറ്റപ്പെടുത്തിയ വെള്ളപ്പാണ്ടെന്ന രോഗം മാറാന്‍ എന്തെങ്കിലും വഴി ഉണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു. ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലാണ് അദ്ദേഹം തന്റെ വേദന പങ്കുവച്ചത്.
പേര് വെളിപ്പെടുത്താതെ ‘ജീവിക്കാന്‍ കൊതിയുള്ള ഒരാള്‍’ എന്ന ഫെയ്സ്ബുക്ക് ഐഡിയില്‍ നിന്നുമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ഹലോ GNPC സുഹൃത്തക്കളെ, എന്നെ ഗ്രുപ്പില്‍ ഉള്‍പെടുത്തിയതിനു ഇതിന്റെ ചുമതല ഉള്ളവര്‍ക്ക് നന്ദി രേഖ പെടുത്തുന്നു. ഈ ഗ്രുപ്പിനേക്കാള്‍ വലിയ ഒരു ഗ്രൂപ്പും ഇല്ല എന്ന് അറിയാം ,, എന്റെ കാര്യത്തിലേക്ക് വരാം, 30 വയസ് ഉള്ള ഒരു ചെറുപ്പക്കാരന് ആണ് ഞാന്‍, മറ്റുള്ള ചെറുപ്പക്കാരെ പോലേ സന്തോഷിക്കാന്‍ കഴിഞ്ഞിട്ടില്ല ,എന്റെ രണ്ട് കൈയിലും കാലിലും വെള്ള പാണ്ട് ആണ്, ഇത് മൂലം എനിക്ക് പല മാനസിക വിഷമം ഉണ്ടാകുന്നു, ഒരു മനുഷ്യനേയും അറിഞ്ഞ് കൊണ്ട് ദ്രോഹിച്ചിട്ടില്ല, കുറേ മരുന്നുകള്‍ കഴിച്ചു എന്നല്ലാതെ ഒരു മാറ്റവും ഇല്ല.
ചികില്‍സിച്ച് ചികില്‍സിച്ച് കടക്കാരന് ആയി ഞാന്‍, കല്യാണം കഴിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചു അന്ന് ആ പെണ്‍കുട്ടി ചോദിച്ചു. നിങ്ങള്‍ക്ക് നാണം ഇല്ലേ കല്യാണം ആലോചിക്കാന്‍ എന്ന്, അതോടെ കൂടി വിവാഹം എന്ന സ്വപ്നം നിലച്ചു, ജീവിതത്തില്‍ ഒറ്റ പെട്ട ഒരാള്‍ ആണ് ഞാന്‍, ഈ രോഗം ആര്‍ക്കും പകരില്ല ‘ഇനി കൂടത്തില്ല എന്ന് ഉറപ്പ് Dr പറഞ്ഞു. ഇന്റര്‍വ്യൂവിനു ചെന്നാലും കൈയുടെ പ്രശ്നം കൊണ്ട് അവര്‍ പിന്നെ അറിയിക്കാം എന്നു പറയും ,, ഈ ഗ്രൂപ്പില്‍ എനിക്ക് ഒരു ആശ്വാസം കിട്ടാന്‍ വേണ്ടിയാ പറയുന്നത,,,, ഈ രോഗം മാറാന്‍ എന്തെലും വഴി ഉണ്ടോ ‘ എന്തെങ്കിലും കളര്‍ ചെയ്യാനോ മറ്റോ വഴി ഉണ്ടോ ,, എന്തെങ്കിലും മറുപടി തരണം പ്ലീസ്.