ബ്രഹ്മാണ്ഡചിത്രം ബാഹുബലി പുറത്തിറങ്ങിയതു മുതല്‍ പ്രഭാസിനെയും അനുഷ്‌കഷെട്ടിയെയും ഒരുമിപ്പിക്കാനുള്ള തീവ്രയത്‌നത്തിലാണ് ആരാധകര്‍. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസ്സിപ്പുകള്‍ ഒന്നിനു പിന്നാലെ ഒന്നായി അടിച്ചിറക്കി.പിന്നീട് സിനിമയുടെ രണ്ടാംഭാഗം ഇറങ്ങിയതോടെ ഗോസിപ്പുകള്‍ പതിന്മടങ്ങ് ശക്തമായി. അനുഷ്‌കയും പ്രഭാസും തങ്ങള്‍ സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കിയെങ്കിലും ഗോസിപ്പുകള്‍ക്ക് യാതൊരു കുറവുമുണ്ടായില്ല.തന്റെ പുതിയ ചിത്രമായ സാഹോയുടെ പ്രചരണ പരിപാടികളുമായി തിരക്കിലാണ് പ്രഭാസ്.
അതിനിടെ ഒരു വാര്‍ത്ത പൊട്ടിപ്പുറപ്പെട്ടു. അനുഷ്‌കയ്ക്കൊപ്പം പ്രഭാസ് ലോസ് ആഞ്ചലസില്‍ ഒരു വീട് വാങ്ങാന് ഒരുങ്ങുകയാണെന്നായിരുന്നുവെന്നും സാഹോ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ ഉടന്‍ വിവാഹമുണ്ടാകുമെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രഭാസ്. ഞാനും അനുഷ്‌കയും തമ്മില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങള്‍ ഒരുമിച്ച് എവിടെയെങ്കിലും പ്രത്യക്ഷപ്പെടേണ്ടതല്ലേ? ഏകദേശം രണ്ട് വര്‍ഷങ്ങളായി ഞങ്ങളെ ആരും ഒരുമിച്ച് എവിടെയും കണ്ടിട്ടില്ല. അതിന്റെ അര്‍ഥം ഇതെല്ലാം വ്യാജ പ്രചരണങ്ങള്‍ ആണെന്നല്ലേ?
ഞങ്ങളെ വിശ്വാസിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ വേണ്ട. ഇതെല്ലാം എവിടെ നിന്ന് വരുന്നുവെന്ന് എനിക്കറിയില്ല. എനിക്ക് പ്രണയബന്ധം ഉണ്ടെന്ന് സ്ഥാപിക്കാന്‍ പലര്‍ക്കും ഇഷ്ടമാണെന്ന് തോന്നുന്നു. അങ്ങനെ ഒരാളെ അവര്‍ക്ക് കണ്ടെത്താന് കഴിഞ്ഞില്ലെങ്കില്‍ അവര്‍ക്ക് ഇഷ്ടമുള്ളവരുടെ പേര് ചേര്‍ത്ത് ഗോസിപ്പുകളുണ്ടാക്കും പ്രഭാസ് പറഞ്ഞു. എന്തായാലും പ്രഭാസ് ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതു വരെ ഇത്തരം ഗോസിപ്പുകള്‍ തുടരുമെന്ന് തീര്‍ച്ചയാണ്.