കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ മുഖ്യമാണ് വാക്സിനേഷന്. എന്നാല്‍ ചിലര്‍ വാക്സിന് എടുക്കാന്‍ വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരക്കാരെ ആകര്‍ഷിക്കാന്‍ പലപ്പോഴും അധികൃതര്‍ക്ക് അടവുമാറ്റേണ്ടി വരാറുണ്ട്.
ഇപ്പോഴിതാ വാക്സിന് എടുക്കുന്നവര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ന്യൂജഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി.
വാക്സിന് കൂടുതല്‍ പേരിലേയ്ക്ക് എത്തിക്കുവാന്‍ വേണ്ടിയാണ് ഇദ്ദേഹം അമ്പരപ്പിക്കുന്ന തീരുമാനം കൈകൊണ്ടിരിക്കുന്നത്.
മെയ് മാസത്തോടെ വാക്സിനേഷന് പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. പ്രായപൂര്‍ത്തിയായ 21 വയസ്സിന് മുകളിലുള്ളവര്‍ വാക്സിന് എടുത്തുവെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമാണ് ബിയര്‍ ലഭിക്കുക.
ഇതിന്റെ ഭാഗമായി ന്യൂ ജഴ്സിയിലെ 12 ഓളം ബിയര്‍ പാര്‍ലറുകളെ ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
21 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ ആനൂകൂല്യം ലഭിക്കും. മെയ് മാസത്തില്‍ തന്നെ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കണം,’ മര്‍ഫി പറഞ്ഞു.
വാക്സിന് സ്വീകരിച്ചുവെന്ന് തെളിയിക്കുന്ന രേഖകളുമായി ബിയര്‍ പാര്‍ലറില്‍ ചെന്നാല്‍ സര്‍ക്കാരിന്റെ സൗജന്യ ബിയര്‍ ലഭിക്കുമെന്നും മര്‍ഫി അറിയിച്ചു.
ജൂണ്‍ അവസാനത്തോടെ നാലു ലക്ഷം പേരിലെങ്കിലും വാക്സിന് എത്തിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതിയെന്ന് മര്‍ഫി വ്യക്തമാക്കി.