ഇനി മുതല്‍ കേരളത്തിലെ പെട്രോള്‍ പമ്പുകളില്‍ നിന്നും പെട്രോളും ഡീസലും കുപ്പികളില്‍ ലഭിക്കണമെങ്കില്‍ പോലീസിന്റെ കത്ത് വേണം. തിരുവല്ലയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കിയിരിക്കുന്നത്.
ഇതു സംബന്ധിച്ച് പമ്പുടമകള്‍ക്ക് പോലീസ് കര്‍ശന നിര്‍ദേശം നല്‍കിയതോടെ കരാര്‍-ചെറുകിട പണിക്കാരാണ് പെട്ടത്. പണി നടക്കുന്ന സ്ഥലത്തെ മണ്ണുമാന്തി യന്ത്രങ്ങള്‍ക്കുള്ള ഇന്ധനം പമ്പുകളില്‍ നിന്നും കന്നാസുകളില്‍ വാങ്ങിപ്പോകുകയായിരുന്നു പതിവ്. എന്നാല്‍ നിയമം കര്‍ശനമാക്കിയതോടെ ഇന്ധനം വാങ്ങുന്ന ദിവസം അനുമതി വാങ്ങാന്‍ പോലീസ് സ്റ്റേഷനില്‍ പോകണം എന്ന സ്ഥിതിയാണ് ഇപ്പോള്‍.