തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയിലെ പ്രശ്നങ്ങളും പരിഗണിച്ചായിരിക്കും പുതിയ മദ്യനയമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. ചോദ്യോത്തരവേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് വ്യാജമദ്യ വിൽപ്പന കൂടിയെന്നും മന്ത്രി സഭയിൽ പറഞ്ഞു. ഇത് ചെറുക്കാൻ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
ബിവറേജസ് ഒൗട്ട് ലെറ്റുകൾ അടക്കം മദ്യവിൽപ്പനശാലകൾ ഇല്ലാതായത് പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മദ്യവിൽപ്പനശാലകൾ കുറച്ചിട്ടും മദ്യ ഉപയോഗം കൂടുന്നുണ്ട്. മദ്യവിൽപ്പനശാലകൾക്കുള്ള എൻഓസി നൽകുന്നതിന് പഞ്ചായത്തുകൾക്കുള്ള അധികാരം പുനപരിശോധിക്കണമെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.