മീടുവില്‍ കുടുങ്ങിയ സംഗീത സംവിധായകന് അനുമാലിക്കിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരുന്നു. ഇപ്പോഴിതാ സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി സുപ്രസിദ്ധ ഗായിക അലീഷ ചിനായി രംഗത്തെത്തിയിരിക്കുകയാണ്. ആഗോള ഹിറ്റായ സംഗീത ആല്‍ബം മെയ്ഡ് ഇന്‍ ഇന്ത്യയുടെ റെക്കോഡിങ്ങ് കാലത്ത് മാലിക് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് അലിഷയുടെ ആരോപണം.
പിന്നീട് മാലിക്കിനോടു ക്ഷമിക്കുകയായിരുന്നെന്ന് ആലീഷ പറയുന്നു. അതിനു ശേഷമാണ് ഇന്ത്യന്‍ ഐഡല്‍ എന്നസംഗീത റിയാലിറ്റി ഷോയില്‍ ഇരുവരും വിധികര്‍ത്താക്കളായി എത്തിയത്. ഇതിന് ശേഷം ഇപ്പോള്‍ നിരവധി സ്ത്രീകളുടെ ആരോപണം വന്നതിന് ശേഷമാണ് അലീഷ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. രണ്ട് പെണ്‍കുട്ടികളാണ് അനു മാലിക്കിനുള്ളത്.
ഇക്കാലമത്രയും ഇവരുടെ പ്രായമുള്ള പെണ്‍കുട്ടികളെയാണ് അയാള്‍ പീഡിപ്പിച്ചു കൊണ്ടിരുന്നത്. ഭാര്യയും മക്കളുമുള്ളപ്പോള്‍ തന്നെയാണ് അയാള്‍ വീട്ടില്‍ വെച്ച് ഇവരെ ഉപദ്രവിച്ചിരുന്നത്. അനു മാലിക്കിനെതിരായ നിയമ പോരാട്ടം ഞാന്‍ ഒറ്റയ്ക്കാണ് നടത്തിയത്. അന്ന് മാലിക്കിനെതിരായ കോടതിവിധി ഒരു നാഴികക്കല്ലായിരുന്നു. അയാള്‍ മാപ്പപേക്ഷയുമായി എന്റെ പിറകെ നടക്കുകയായിരുന്നു. ഒടുവില്‍ ഞാന്‍ അയാളോട് ക്ഷമിക്കുകയായിരുന്നു അലീഷ പറഞ്ഞു. ലൈംഗിക പീഡനാരോപണങ്ങളെത്തുടര്‍ന്ന് അനു മാലിക്കിനെ ഷോയില്‍ നിന്ന് സോണി ടിവി പുറത്താക്കിയിരുന്നു. പുതിയ ആരോപണങ്ങള്‍ ഹിന്ദിയിലെ പ്രമുഖ സംഗീതസംവിധായകനായ അനു മാലിക്കിന് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.