കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതുള്ളൂവെന്ന് സുപ്രീം കോടതി.
ജയിലുകളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ തിരക്ക് ഒഴിവാക്കാനാണ് നടപടി. മാത്രമല്ല ഏഴ് വര്‍ഷമെങ്കിലും തടവിന് ശിക്ഷിക്കപ്പെടാന്‍ സാധ്യതയുള്ള കുറ്റവാളികളെ മാത്രം അറസ്റ്റ് ചെയ്താല്‍ മതിയെന്നും നിര്‍ദ്ദേശിക്കുന്നു.
അറസ്റ്റിലാകുന്നവരുടെ വൈദ്യ പരിശോധനകള്‍ കൃത്യമായി നടത്തിയെന്ന് ഉറപ്പാക്കണമെന്നും സുപ്രീം കോടതി ജയില്‍ അധികൃതരോട് പറഞ്ഞു.
കോവിഡിന്റെ രണ്ടാം വ്യാപനം ശക്തമാകുന്നതിനിടയില്‍ രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
ഇതനുസരിച്ച് തടവുകാര്‍ക്ക് പരോള്‍ നല്‍കാനും ഉത്തരവിട്ടിരുന്നു.കോവിഡിന്റെ ഒന്നാം വ്യാപന സമയത്ത് ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരെ വീണ്ടും അടിയന്തിരമായി പുറത്തിറക്കാന്‍ കോടതി നിര്‍ദേശിച്ചു.
നേരത്തെ പരോള്‍ ലഭിച്ചവര്‍ക്ക് 90 ദിവസം കൂടി പരോള്‍ അനുവദിക്കാനും കോടതി ഉത്തരവിട്ടു.
ജയിലുകളില്‍ കൂടുതല്‍ ആളുകള്‍ നിറയുന്നത് വൈറസ് വ്യാപനത്തിന് കാരണമാണെന്നും തടവുകാരെയും ജയില്‍ ജീവനക്കാരെയും പരിശോധിച്ച് രോഗമുള്ളവരെ കണ്ടെത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി അറിയിച്ചു.